സ്വന്തം ലേഖകന്‍: ഇറാന്റെ വില കുറഞ്ഞ എണ്ണ ഗള്‍ഫ് മേഖലക്ക് കനത്ത ഭീഷണിയാകുന്നു, പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയില്‍. രാജ്യാന്തര ഉപരോധം നീക്കിയതിനു തൊട്ടു പിന്നാലെ ഇറാന്‍ എണ്ണയുത്പാദനം കൂട്ടാന്‍ തീരുമാനിച്ചതാണ് ഗള്‍ഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇറാന്റെ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അങ്ങോട്ടു തിരിയുകയാണ്.
.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണു കരുതപ്പെടുന്നത്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഈ ആറു രാജ്യങ്ങളുടെ മൊത്തത്തിലുള്ള നഷ്ടം 70,000 കോടി ഡോളര്‍ ( എകദേശം 42 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നാണ് കണക്ക്.
ഇതില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുക സൗദി അറേബ്യ ആയിരിക്കുമെന്ന് രാജ്യാന്തര നാണ്യ നിധി പുറത്തു വിട്ട കണക്കില്‍ പറയുന്നു. ലക്ഷക്കണക്കിന് മലയാളികളെയാണ് ഗള്‍ഫ് മേഖലയുടെ ഈ പ്രതിസന്ധി നേരിട്ടു ബാധിക്കുക.
എണ്ണ വില കുറയുന്നതിലൂടെയുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും പല വിധത്തിലുളള പോംവഴിയാണ് നോക്കുന്നത്.
സൗദി, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വ്യവസായിക ആവശ്യങ്ങള്‍ക്കുളള ഗ്യാസ് തുടങ്ങിയവയുടെ വില വര്‍ധിപ്പിച്ചു.
പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയും ചെലവ് കുറച്ചും പുതിയ പദ്ധതികള്‍ ഒഴിവാക്കിയും നടപ്പുപദ്ധതികളില്‍ അടിയന്തര സ്വഭാവമുളളതു മാത്രം തുടര്‍ന്നു കൊണ്ടു പോകുകയും ചെയ്ത് ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പരിഷ്‌ക്കാരങ്ങളും പ്രവാസികളുടെ നെഞ്ചത്തടിക്കും.
തൊഴില്‍ സാധ്യതകള്‍ കുറയുകയും ജീവിത ചെലവ് കുത്തനെ ഉയരുകയും ചെയ്യും. കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടയുള്ള ഭീഷണി വേറെയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല