1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2019

സ്വന്തം ലേഖകൻ: ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ അതിരൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൗദി രാജകുമാരന്‍. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നറിയിപ്പ് നല്‍കിയത്. ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ടെഹ്റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും സല്‍മാന്‍ പറഞ്ഞു.

ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ലോക രാജ്യങ്ങള്‍ ഭീഷണിയാകുന്ന രീതിയിലുള്ള ഇന്ധനവിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം.

ഇന്ധന വിതരണം തടസ്സപ്പെടുകയും എണ്ണവില നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്തത്ര വലിയ നിരക്കിലേക്ക് ഉയരുകയും ചെയ്യുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ സി.ബി.എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദി എണ്ണക്കിണറുകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നാലെ രൂക്ഷമായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.