സ്വന്തം ലേഖകന്‍: അതിര്‍ത്തി ലംഘനം, അമേരിക്കയുടെ രണ്ട് നാവികസേനാ ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്തു, പിടിയിലായ 10 നാവികരെ പിന്നീട് വിട്ടയച്ചു. മേഖലയിം ഇറാനും സൗദിയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് ബോട്ടുകളാണ് പിടികൂടിയത്. ഇതില്‍ ഒമ്പത് പുരുഷന്‍മാരും ഒരു സ്ത്രീയും അടക്കം പത്ത് നാവികരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
ഇറാന്റെ രഹസ്യ സൈനിക കേന്ദ്രമായ ഫര്‍സി ദ്വീപിനടത്തുവച്ചാണ്
ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് ബോട്ടുകള്‍ പിടികൂടിയത്.
കുവൈത്തില്‍ നിന്ന് ബഹറിനിലേയ്ക്ക് പോവുകയായിരുന്ന ബോട്ടുകളാണിവ. യാത്രക്കിടെ ബോട്ടുകളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അമേരിയ്ക്കയുടെ വിശദീകരണം.
നാവികാഭ്യാസം നടത്തുന്നതിനിടെ യന്ത്രത്തകരാര്‍ സംഭവിച്ചതുകൊണ്ടാണ് ഇറാന്‍ അതിര്‍ത്തിയില്‍ ബോട്ടുകള്‍ പ്രവേശിച്ചതെന്നും അമേരിക്കന്‍ വക്താവ് അറിയിച്ചു. നാവികരേയും ബോട്ടുകളേയും സുരക്ഷിതമായി തിരിച്ചേല്‍പിയ്ക്കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ യന്ത്രത്തോക്കുകളുമായാണ് അമേരിയ്ക്കയുടെ നാവികസേനാ ബോട്ടുകള്‍ ഇറാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ രഹസ്യ സൈനിക പദ്ധതികളുടെ കേന്ദ്രമായിട്ടാണ് ഫര്‍സ് ദ്വീപ് അറിയപ്പെടുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത അതീവ സുരക്ഷാ കേന്ദ്രമായ ഇതിനടുത്ത് വച്ചാണ് അമേരിയ്ക്കന്‍ ബോട്ടുകള്‍ പിടികൂടിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല