സ്വന്തം ലേഖകന്‍: സൗദിക്കും ഇറാനുമിടയിലുള്ള ഹോര്‍മ്മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും ഇടയുന്നു. കടലിടുക്കിലൂടെ കടന്നു പോകുകയായിരുന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. മയേര്‍സ്‌ക് ടൈഗ്രിസ് എന്ന അമേരിക്കന്‍ ചരക്കു കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്.
34 നാവികരാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമിക വിവരം. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്ന് സൈന്യം കപ്പലിനു മുകളിലൂടെ വെടിയുതിര്‍ത്തതോടെ ക്യാപ്റ്റന്‍ വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.
സൈനിക പട്രോള്‍ ബോട്ടുകളുടെ അകമ്പടിയോടെ കപ്പലിനെ ഇറാനിയന്‍ തുറമുഖമായ ബന്തര്‍ അബ്ബാസിലേക്ക് കൊണ്ടുപോയി. ഇതിനിടെ,? 60 മൈല്‍ അകലെയുണ്ടായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലിലേക്ക് ട്രൈഗ്രിസില്‍ നിന്നും അപായ സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് യുഎസ്എസ് ഫറാഗട്ട് എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അമേരിക്കന്‍ നാവികസേന ഒരു നിരീക്ഷണ വിമാനത്തേയും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല