സ്വന്തം ലേഖകന്‍: പാക്ക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിച്ചില്ലെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തും, പാകിസ്താനെതിരെ തുറന്ന ഭീഷണിയുമായി ഇറാന്‍. ഭീകരര്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കുകയാണെന്നും ഇത്തരക്കാരെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഇറാന്‍ സൈനിക മേധാവി ജനറല്‍ മൊഹമ്മദ് ബക്കേരി പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഇറാന്‍ അതിര്‍ത്തിയില്‍ 10 സൈനികര്‍ പാകിസ്ഥാനില്‍ നിന്നുള്ള ജയ്ഷ് അല്‍ ആദില്‍ എന്ന ഭീകരസംഘടനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പാകിസ്ഥാനു മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയത്. ഇറാന്റെ സൈനികര്‍ക്കു നേരെയുള്ള ആക്രമണത്തിനു ശേഷം ഭീകരവാദികള്‍ പാകിസ്ഥാനിലാണ് അഭയം തേടിയതെന്നും മേജര്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ തീവ്രവാദികളുടെ വിഹാരഭൂമിയാണ്. ഭീകരവാദികളെ വാടകയ്‌ക്കെടുത്ത് ആക്രമണം നടത്തുന്നത് സ്വയം പരാജയം സമ്മതിക്കലാണെന്നും മേജര്‍ ആരോപിച്ചു. പാക് അതിര്‍ത്തി പ്രദേശങ്ങള്‍ അമേരിക്കന്‍ സഹായത്തോടെ സൗദി വാടകയ്‌ക്കെടുത്ത ഭീകരവാദികളുടെ പരിശീലന കേന്ദ്രമായി മാറിയെന്നും ഇറാന്‍ ആരോപിച്ചു.
ഇറാനിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജയ്ഷ് അല്‍ ആദില്‍ ഇറാനില്‍ ആക്രമണ പരമ്പര നടത്തി വരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയത്. ആദ്യാമായാണ് ഇറാന്‍ പാകിസ്താനെതിരെ ഇത്തരമൊരു തുറന്ന ഭീഷണി മുഴക്കുന്നത്.
പാക് അധികൃതര്‍ ഇതുവരെ ഭീഷണിയോട് പ്രതികരിച്ചിട്ടില്ല. ഇറാന്‍ സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘമാണ് ജയ്‌ഷെ അല്‍ ആദില്‍. ഇറാനിലെ ന്യൂനപക്ഷമായ സുന്നി മുസ്!ലിങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ആക്രമണങ്ങള്‍ എന്നാണ് അവരുടെ വാദം. 2015 ഏപ്രിലില്‍ എട്ട് ഇറാന്‍ സൈനികരെ വധിച്ചതും 2013 ഒക്ടോബറില്‍ 13 സൈനികരെ വധിച്ചതും ഈ സംഘമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല