1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2016

സ്വന്തം ലേഖകന്‍: ഇറാന്‍ ട്രെയിന്‍ അപകടം, ഗതാഗത മന്ത്രി രാജിവച്ചു, മരണം 44 ആയി. ഇറാനിലെ വടക്കന്‍ സെമ്‌നാന്‍ പ്രവിശ്യയില്‍ 44 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗതാഗത സഹമന്ത്രിയും സംസ്ഥാന ഉടമസ്ഥതയിലുള്ള റെയില്‍വേ കമ്പനിയുടെ മേധാവിയുമായ മോഹ്‌സെന്‍ പൂര്‍–സെയിദ് അഹ്യ് രാജിവച്ചത്.

ട്രെയിന്‍ ഡ്രൈവര്‍ക്കു ജീവനക്കാര്‍ നല്‍കിയ തെറ്റയ നിര്‍ദേശമാണു അപകടത്തിനു കാരണമെന്നും മോഹ്‌സെന്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ടു മൂന്നു റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ടെഹ്‌റാനില്‍നിന്നും 400 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ഷാഹ്‌റൂദ് നഗരത്തിലെ കാഫ്ത് ഖാന്‍ സ്റ്റേഷനിലാണ് അപകടമുണ്ടായത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലേക്കു മറ്റൊരു ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ 44 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനുകളുടെ നാലു കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നു. 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചതായും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ മുഹമ്മദ് റാസാ കബ്ബാസ് അറിയിച്ചു.

നൂറോളം പേരെ രക്ഷപ്പെടുത്തി. കൂട്ടിയിടിച്ച് ഇരു ട്രെയിനുകളും കത്തുന്ന വിഡിയോകള്‍ ഇറാനിയന്‍ ചാനലുകള്‍ പുറത്തുവിട്ടു.തെഹ്‌റാനില്‍നിന്നും 250 മൈല്‍ അകലമുള്ള ഷാഹ്‌റൗണ്ട് നഗരത്തിനടുത്താണ് അപകടമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.