1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2024

സ്വന്തം ലേഖകൻ: ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബയ്‌റുത്തിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരെയും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്.

ഗാസയിലെ ആക്രമണത്തിന്റെപേരില്‍ ഇസ്രയേലിലേക്ക് ദിവസേനയെന്നോണം മിസൈല്‍ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനന്‍. ഹമാസിനെപ്പോലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ളയും. അറൂറിയുടെ വധത്തിന് പ്രതികാരംചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം മുമ്പേ സംഘര്‍ഷഭരിതമാണ്. ബയ്‌റുത്തില്‍ അറൂറിയെ വധിച്ചതിനെ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിതാക്കി അപലപിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ലെബനനും പെട്ടുപോകുമോ എന്ന ഭീതിയും അദ്ദേഹത്തിനുണ്ട്. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനനെ ഗാസയാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.

പലസ്തീന്‍ ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടിയാണ് ഹമാസ് അംഗങ്ങള്‍ രക്തസാക്ഷികളാകുന്നതെന്നാണ് അറൂറിയുടെ മരണത്തില്‍ അനുശോചിച്ച് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ പറഞ്ഞത്. പലസ്തീന്‍ ഒരിക്കലും തോല്‍ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹും അറൂറി വധത്തെ അപലപിച്ചു.

അതിനിടെ ഇ​റാ​നി​ൽ ഇ​ര​ട്ടബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കു​റ​ഞ്ഞ​ത് 103 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 141 പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​മേ​രി​ക്ക വ​ധി​ച്ച വി​പ്ല​വ​ഗാ​ർ​ഡ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ കെ​ർ​മാ​നി​ലെ സാ​ഹി​ബ് അ​ൽ സ​മാ​ൻ മോ​സ്കി​ലാ​യി​രു​ന്നു സം​ഭ​വം. അ​നു​സ്മ​രണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റൂ​ക​ണ​ക്കി​നു പേ​ർ സു​ലൈ​മാ​നി​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​മാ​യി പോ​ക​വേ​യാ​ണു സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്. ച​വ​റുവീ​പ്പ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബു​ക​ൾ റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ട്ടി​ച്ച​തെ​ന്ന് ക​രു​തു​ന്നു. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​നം പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

ഇ​റേ​നി​യ​ൻ വി​പ്ല​വ​ഗാ​ർ​ഡി​ലെ വി​ദേ​ശ ഓ​പ്പ​റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഖു​ദ്സ് ഫോ​ഴ്സി​ന്‍റെ ക​മാ​ൻ​ഡ​റാ​യി​രു​ന്ന ജ​ന​റ​ൽ ഖ്വാ​സിം സു​ലൈ​മാ​നി​യെ യു​എ​സ് സേ​ന 2020ൽ ​ഇ​റാ​ക്കി​ൽ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​ണ് വ​ധി​ച്ച​ത്.

പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യ് ക​ഴി​ഞ്ഞാ​ൽ ഇ​റാ​നി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ നേ​താ​വാ​യി​രു​ന്നു സു​ലൈ​മാ​നി. പ​ശ്ചി​മേ​ഷ്യ​യി​ലും അ​റ​ബ് മേ​ഖ​ല​യി​ലും ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​യു​ധ സം​ഘ​ങ്ങ​ളെ വ​ള​ർ​ത്തി​യ​ത് സു​ലൈ​മാ​നി​യാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.