ഇറാന്റെ അതിര്ത്തിലംഘിച്ചതിനും ചാരപ്രവര്‍ത്തനം നടത്തിയതിനും അമേരിക്ക ഔദ്യോഗികമായി മാപ്പുപറഞ്ഞതിനുശേഷം വിമാനം വിട്ടുതരാന്‍ ആവശ്യപ്പെടുകയാണെങ്കില് പരിഗണിക്കാമെന്ന് ഇറാന്. വിമാനം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെ ഇറാന് വിദേശകാര്യവക്താവ് റാമിന് മെഹ്മാന് പെര്സതാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടുണ്ട്. ആളില്ലാത്ത വിമാനത്തിന്റെ പ്രധാനലക്ഷ്യം ചാരപ്രവര്‍ത്തനമാണ്. അന്താരാഷ്ട്രനിയമങ്ങള്‍ പലതും ലംഘിക്കപ്പെട്ടു. ഇതെല്ലാം മറന്നു കൊണ്ട് വിമാനം വേണമെന്ന് വെറുതെ പറഞ്ഞിട്ടു കാര്യമില്ല. ചെയ്ത കാര്യത്തിന് ക്ഷമാപണം നടത്തിയതിനുശേഷം ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ അതില്‍ മര്യാദയുണ്ട്.
ആര്‍ക്യു 170 ഇനത്തില്‍ പെട്ട വിമാനം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ഇറാനിലെത്തിയതാണെന്നാണ് അമേരിക്കന്‍ നിലപാട്. അതേ സമയം വിമാനത്തിന് യാതൊരു തകരാറുമില്ലെന്നും ഇറാന് സൈന്യത്തിലെ സാങ്കേതികവിദഗ്ധര്‍ യാതൊരു തടസ്സവുമില്ലാതെയാണ് വിമാനം താഴേക്കിറങ്ങിയതെന്നും ചാരപ്രവര്‍ത്തനം നടത്തുന്നതിന് അമേരിക്ക ബോധപൂര്വമയച്ചതാണ് വാഹനമെന്നുമാണ് ഇറാന് വാദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല