1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2019

സ്വന്തം ലേഖകന്‍: അമേരിക്കയുമായുള്ള ബന്ധം വരും ദിവസങ്ങളിലും വഷളാകുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. ഇറാഖ് സന്ദര്‍ശനത്തിനിടെയാണ് സരിഫ് വീണ്ടും വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ ഇടനിലക്കാരായി നില്‍ക്കുമെന്ന് ഇറാഖ് അറിയിച്ചിരുന്നു. 1500ലധികം പട്ടാളക്കാരെ അറബ് രാഷ്ട്രങ്ങളിലേക്ക് അമേരിക്ക വീണ്ടും വിന്യസിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖ് സന്ദര്‍ശിച്ചത്.

അമേരിക്കയുടെ പുതിയ നീക്കം കൂടുതല്‍ അപകടകരമാണെന്ന് പിന്തുണ നല്‍കുന്ന ലോകരാജ്യങ്ങളും ഇറാനെ അറിയിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇറാഖിലെത്തിയ സരിഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലുടനീളം സഹായം തന്നെയാണ് തേടുന്നത്. അമേരിക്കയുമായുള്ള ബന്ധം വരും ദിവസങ്ങളിലും വഷളാകുമെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം.

ഇടനിലക്കാരായി വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ച ഇറാഖ് ഉടന്‍ നടപടി സ്വീകരിക്കണമെന്നും സരിഫ് ആവര്‍ത്തിക്കുന്നു. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി സരിഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും സൈനികമായും സഹായം നല്‍കാന്‍ തയ്യാറെന്നും ഉടന്‍ മധ്യസ്ഥ ചര്‍ച്ച നടത്തുമെന്നും ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബൌസി അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.