1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും സൗദിയിൽ നിന്നുള്ള പൗരൻമാർക്ക് ഇനി മുതൽ ഇറാനിൽ പോകാൻ വീസ വേണ്ട. ഇതോടെ 33 രാജ്യങ്ങൾക്കാണ് ഇറാനിൽ വീസയില്ലാതെ ഇറങ്ങാൻ സാധിക്കുക. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ആണ് ഇതിൽ വരുന്നത്. ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി ആണ് വീസയിളവ് നൽകിയ കാര്യത്തെ കുറിച്ച് സംസാരിച്ചത്.

രാജ്യത്തേക്കുള്ള വാതിൽ ഞങ്ങൾ ലോകത്തിന് മുന്നിൽ തുറക്കുകയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവർക്കും രാജ്യത്തേക്ക് സ്വാഗതം. മെഡിക്കൽ ടൂറിസത്തിന് പുറമെയാണ് ഞങ്ങൾ ഈ മേഖലയിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാൻ പ്രകൃതി വളരെ ആകർശകമായ ഒന്നു തന്നെയാണ്. ലോകത്തിന് ആസ്വദിക്കാൻ നിരവധ അവസരങ്ങൾ ആണ് ഇവിടെ ഉള്ളതെന്ന് ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു.

അതേസമയം, ഗാസിയിലെ സ്ഥിതിഗതികളെ കുറിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ചർച്ച നടത്തി. ഇസ്രയേൽ ആക്രമണത്തെതുടർന്നുണ്ടായ ഗാസയിലെ സ്ഥിതിഗതികളും ഇവർ ചർച്ച നടത്തി. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഉന്നതതല പരിപാടിക്കിടയിൽ വെച്ചാണ് ഇവർ ചർച്ച നടത്തിയത്. ജനീവയിൽവെച്ചായി കൂടിക്കാഴ്ച നടത്തിയത്

ഗാസയിൽ കുറച്ചു മുന്നെ തന്നെ വെടിനിർത്തൽ കരാർ കൊണ്ടുവരേണ്ടതായിരുന്നു. സാധാരണക്കാരായ അവിടത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ഇത് ആവശ്യമായിരുന്നു. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ ആദ്യം തന്നെ ഇടപെടേണ്ടതായിരുന്നു. ഇതെല്ലാം ചർച്ചയ്ക്ക് വിഷയമായി. യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ മുഹ്സിൻ ബിൻ ഖത്തീല, വിദേശകാര്യ മന്ത്രി ഓഫിസിന്റെ ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് തുടങ്ങിയവർ പങ്കെടുക്കാൻ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.