സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയാല്‍ കടുത്ത പ്രത്യാഘാതം, ട്രംപിനെതിരെ ഭീഷണിയുമായി ഇറാന് പ്രസിഡന്റ്. ആണവ കരാറില്‍നിന്നു പിന്നോട്ടുപോകാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അനുവദിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. ടെഹ്റാന് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തവെയാണ് റുഹാനി നയം വ്യക്തമാക്കിയത്.
ട്രംപ് ധാരാളം കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ അതൊന്നും നമ്മെ ബാധിക്കില്ല. സംയുക്ത ആണവ നയത്തില്‍നിന്ന് യുഎസ് പിന്നോട്ടുപോകുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?. ഇറാന് ട്രംപിനെ അതിന് അനുവദിക്കുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോയെന്നും റുഹാനി ചോദിക്കുന്നു.
യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി, ഇറാന് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടത്. കരാറനുസരിച്ച് ഇറാന് യുറേനിയം സൂക്ഷിക്കുന്നത് കുറയ്ക്കണമെന്നു നിബന്ധന ചെയ്യുന്നു.
വന്‍ശക്തികളുമായി ഒപ്പുവച്ച ആണവ ധാരണയില്‍ ഇറാനുമേലുള്ള ഉപരോധം നീക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇറാനെതിരായ ഉപരോധം തുടരുമെന്നും ആണവകരാറില്‍ നിന്നും ഇറാനെ ഒഴിവാക്കുമെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികള്‍ ട്രംപ് തുടരുന്നതിനിടെയാണ് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല