സ്വന്തം ലേഖകന്‍: ആണവ കരാറില്‍നിന്ന് പിന്മാറിയാല്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യുഎസ് കരാറില്‍ നിന്ന് പിന്‍മാറുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ഇറാന്‍ പ്രസിഡന്റ് കരാര്‍ റദ്ദാക്കാനാണ് യുഎസിന്റെ തീരുമാനമെങ്കില്‍ ദുഖിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
കരാറില്‍നിന്നു പിന്മാറുന്ന കാര്യത്തില്‍ ഈ മാസം 12നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനം പ്രഖ്യാപിക്കുന്നത്. പിന്മാറുമെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ഇറാനുമായി നിലവിലുള്ള ആണവകരാര്‍ ഭ്രാന്തന്‍ കരാറാണെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, യുഎസ് കരാറില്‍നിന്ന് പിന്മാറുന്നതിനെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നറിയിപ്പു നല്‍കി. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുവരെ സാധ്യതയുണ്ടെന്ന് ജര്‍മനിയിലെ ഡെര്‍സ്പീഗല്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല