രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ ഇസ്രായേലോ അമേരിക്കയോ ആക്രമിച്ചാല്‍ തുര്‍ക്കി ബോംബിട്ടു തകര്‍ക്കുമെന്ന് ഇറാന്റെ ഭീഷണി.നാറ്റോയുടെ മിസൈല്‍ പ്രതിരോധം സംവിധാനം തുര്‍ക്കിയില്‍ വിന്യസിച്ചതിലുള്ള പ്രതിഷേധമായിട്ടാണ് എയര്‍ ഫോഴ്‌സ് കമാന്റര്‍ അലി ഹാജിസദ ഇങ്ങനെ പ്രതികരിച്ചത്. ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടാവുകയാണെങ്കില്‍ തുര്‍ക്കിയില്‍ മിസൈല്‍ പരിചയായിരിക്കും ആദ്യം ആക്രമിക്കുക. അതിനുശേഷം മറ്റു കാര്യങ്ങളെ കുറിച്ച് ചിന്തിക്കൂ.
ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സി റിപ്പോര്‍ട്ടിന്റെ മറപിടിച്ച് അമേരിക്കയും ഇസ്രായേലും നേരത്തെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനെ സന്ധി സംഭാഷണത്തിനു പ്രേരിപ്പിക്കാനാണ് അമേരിക്കയും ബ്രിട്ടണും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ആണവ ഊര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് ഇറാനുളളത്. പടിഞ്ഞാറന്‍ രാജ്യങ്ങളാണ് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളാണ് ഇതിനു പിന്നിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല