1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2018

സ്വന്തം ലേഖകന്‍: തട്ടമിട്ടാതെ പുറത്തിറങ്ങിയ സ്ത്രീയെ ജയിലിലടച്ച സംഭവം; ഇറാനില്‍ തട്ടമിട്ടാതെ തെരുവില്‍ പ്രതിഷേധവുമായി സ്ത്രീകള്‍; കടുത്ത നടപടിയെന്ന് ഇറാന്‍ സര്‍ക്കാര്‍. തട്ടം വലിച്ചൂരിയാണ് തെരുവില്‍ ഇറാനിയന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാനിലെ സ്ത്രീകള്‍ തെരുവ് കീഴടക്കിയത്. അന്താരാഷ്ട്ര വനിതാദിനത്തില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ സ്ത്രീകള്‍ ശക്തമായപ്രതിഷേധം നടത്തി വരികയാണ്. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും വിചാരണ നേരിടുകയാണ്.

രണ്ട് മാസവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ.വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിതരാണ്. നിര്‍ബന്ധിത ഹിജാബിനെതിരേ ഒട്ടേറെ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറാനില്‍ അടുത്തകാലത്ത് രംഗത്തെത്തിയിട്ടുണ്ട്.

ഹിജാബ് പ്രതിരോധമാണ് അല്ലാതെ പ്രതിബന്ധമല്ലെന്നായിരുന്നു ഇറാനിയന്‍ നേതാവ് അയത്തൊള്ള അലി ഖമെനെയ് വനിതാ പ്രക്ഷോഭത്തിനെതിരേ ട്വീറ്റ് ചെയ്തത്. മാന്യമായ വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇസ്ലാം മതം അച്ചടക്കമില്ലാത്ത ജീവിതരീതിയെ തടയിടുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു.

ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മറ്റേത് സൗദി അറേബ്യയാണ്. ആധുനികവത്കരണത്തിന്റെ ഭാഗമായി 1930ല്‍ ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ 1979മുതല്‍ വിശ്വാസികളും അല്ലാത്തവരും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.