ഈജിപ്തിലെ സൗദി അംബാസഡറെ കൊലപ്പെടുത്താനുള്ള ഇറാന്‍ ശ്രമം പരാജയപ്പെടുത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍. ഈജിപ്ഷ്യന്‍ അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ഷ്യന്‍ സെക്യൂരിറ്റി സര്‍വീസാണ് ആക്രമണ ശ്രമം പരാജയപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു മൂന്ന് ഇറാന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്തു. മൂന്നു മാസം മുന്‍പാണു സംഭവം. അംബാസഡര്‍ അഹമ്മദ് ഖ്വട്ടനെയാണു കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ഇക്കാര്യം സൗദി വിദേശകാര്യമന്ത്രാലയത്തെ ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ സൗദി നേതൃത്വം മൗനം പാലിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആരോപണം ഇറാന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങള്‍ മുസ് ലിം രാജ്യങ്ങളെ ഭിന്നിപ്പാക്കാനെ സഹായിക്കൂ. ഇത് ഇസ്രയേല്‍ പോലുള്ള രാജ്യങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല