1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2012

ഇറാക്കില്‍ ഇക്കഴിഞ്ഞയാഴ്ച ഒറ്റദിവസം 14 പേരെ തൂക്കിലേറ്റിയെന്ന് നിയമമന്ത്രാലയ വക്താവ്. തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട 14 പേരുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയതെന്ന് സാദി വ്യക്തമാക്കി. അല്‍ക്വയ്ദ ഭീകരരില്‍ പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതോടെ, ഈ വര്‍ഷം ഇതുവരെ തൂക്കിലേറ്റിയവരുടെ എണ്ണം 65 ആയി. 2006-2007 കാലയളവില്‍ ഭീകരപ്രവര്‍ത്തനങ്ങളും മറ്റു കുറ്റ കൃത്യങ്ങളും നടത്തിയവരാണ് ശിക്ഷിക്കപ്പെട്ടത്.രണ്ടു സ്ത്രീകളും ഒരു സിറിയക്കാരനുമുള്‍പ്പെടെ 34 പേരെ ഈ വര്‍ഷം തൂക്കിക്കൊന്നെന്ന് കഴിഞ്ഞ മാസം അവസാനം നിയമമന്ത്രി ഹസന്‍ അല്‍ ഷമരി അറിയിച്ചിരുന്നു.

വരുംദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെന്ന് ഇറാക്കിലെ മനുഷ്യാവകാശസംഘടന വെളിപ്പെടുത്തി. 2004 മുതല്‍ ഇറാക്കില്‍ 1200 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.