സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ പുതിയ സഖ്യത്തിനായി കൈകോര്‍ത്ത് സൗദിയും ഇറാഖും, എണ്ണ, വ്യാപാര മേഖലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹകരണ കൗണ്‍സില്‍ രൂപീകരിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും എന്ന് ഇറാഖ് ഭരണകൂടം വ്യക്തമാക്കി. ഇറാഖ് വിദേശകാര്യമന്ത്രാലയം വക്താവ് അഹമ്മദ് ജമാല്‍ ഗള്‍ഫ്ര ന്യൂസിന് നല്‍കിയഅഭിമുഖത്തിലാണ് സൗദിയുമായി ചേര്‍ന്ന് സഹകരണ കൗണ്‍സിനല്‍ രൂപികരിക്കാന്‍ പോകുന്നു എന്ന് വ്യക്തമാക്കിയത്.
സാമ്പത്തികം, വ്യാപരം, എണ്ണ തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് കൗണ്‍സുലിന് രൂപം നല്‍കുന്നത്. ഭീകരവിരുദ്ധ പോരാട്ടം രഹസ്യാന്വേഷണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉന്നതതലസംഘത്തിന്റെ സന്ദര്‍ശനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും അഹമ്മദ് ജമാല്‍ വ്യക്തമാക്കി.
സൗദി വിദേശകാര്യമന്ത്രിയുടെ കഴിഞ്ഞ ഇറാഖ് സന്ദര്‍ശനത്തോടുകൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സജീവമായിട്ടുണ്ട്. ഇത് കൂടാതെ ഇവര്‍ഷം ആദ്യം സൗദി നയതന്ത്രകാര്യാലയം ബാഗ്ദാദില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ജോര്‍ദ്ദാനില്‍ നടന്ന അറബ് ഉച്ചകോടിയില്‍ വെച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായി ചര്‍ച്ചയും നടത്തിയിരുന്നു.
റിയാദില്‍ നിന്നും ബാഗ്ദാദിലേക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നതടക്കം അന്ന് ചര്‍ച്ചയായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ ഇറാഖിലെ എണ്ണശുദ്ധികരണശാലകള്‍ സൗദി കമ്പനികള്‍ക്കായി തുറന്ന് നല്കുന്നതും ചര്‍ച്ചയായിരുന്നു. യുഎഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുമായും കൂടുതല്‍ മെച്ചപ്പെട്ട ബന്ധം തുടരാനാകും എന്നാണ് പ്രതീക്ഷ എന്നും ഇറാഖ് വിദേശകാര്യവക്താവ് അഹമ്മദ് ജമാല്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല