സ്വന്തം ലേഖകന്‍: ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ചാവേര്‍ ആക്രമണത്തിലാണ് 48 പേര്‍ മരിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ പ്രവശ്യയായ ദിയാലയില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഷിയാകളുടെ സായുധ ഗ്രൂപ്പായ ഷാഹിബ് ഷാബിയുടെ കമാന്‍ഡറുടെ ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. തങ്ങള്‍ ലക്ഷ്യമിട്ടവരെ വധിച്ചുവെന്ന് ഐ.എസ് ട്വിറ്റര്‍ സന്ദേശത്തില്‍ അവകാശപ്പെട്ടതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അബു ഗരീബില്‍ സൈനീക ചെക്ക് പോസ്റ്റിന് നേരെ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ എട്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല