1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2016

സ്വന്തം ലേഖകന്‍: മുടി വെട്ടിയതിന്റെ പേരില്‍ ഇസ്ലാമിക് സ്റ്റേറ്റ് വിരല്‍ മുറിച്ച ഇറാഖിലെ മുടി വെട്ടുകാരന് വീണ്ടും നല്ലകാലം. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തി കേന്ദ്രമായ മൊസൂളില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ടാല്‍ കായ്ഫില്‍ ഐഎസ് പിന്‍വാങ്ങിയതോടെ ജനങ്ങള്‍ താടിയും മുടിയും വടിക്കുകയും വെട്ടിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയതാണ് കാരണം. 43 കാരനായ മുടി വെട്ടുകാരന്‍ മഹ്മൂദ് ഫാദിലിനാണ് ഇതോടെ നല്ലകാലം തെളത്ത്.

ഒരിക്കല്‍ മുടി വെട്ടിയതിന് ഐഎസ് തീവ്രവാദികള്‍ വിരല്‍ മുറിച്ചുമാറ്റിയ ഇയാളെ തേടി ഇ?പ്പോള്‍ താടിയും മുടിയും ?വെട്ടാന്‍ വരുന്നവരുടെ വലിയ തിരക്കാണ്. കഴിഞ്ഞ ആഴ്ചയാണ് ഐഎസ് തീവ്രവാദികളെ ഇറാഖിസേന തുരത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഒരു ദിവസം ഏറ്റവും കുടുതല്‍ ഇടപാടുകാരെ കിട്ടുന്ന ദിവസങ്ങളാണ് ഇതെന്ന് ഫാദില്‍ പറയുന്നു.

ടല്‍ കായ്ഫ് ഐഎസ് നിയന്ത്രണത്തിന് കീഴിലായ ശേഷം പണി നിര്‍ത്തേണ്ടി വന്നിരുന്നു. എല്ലാം നഷ്ടമായിട്ടും ഇവിടെ തന്നെ തുടരാന്‍ തീരുമാനിച്ചത് ഇപ്പോള്‍ ശരിയായെന്നാണ് ഫാദിലിന്റെ പക്ഷം. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഒരിക്കല്‍ ജോലി ചെയ്യുമ്പോള്‍ പിടിക്കുകയും ഒരു വിരല്‍ മുറിച്ചുമാറ്റുകയും ചെയ്തതിനാല്‍ തനിക്ക് ജോലി ശരിയായിട്ട് ചെയ്യാന്‍ കഴിയുന്നില്ല.

ഒക്‌ടോബര്‍ 23 ന് മോചിപ്പിക്കപ്പെട്ടത് അറിഞ്ഞ നാട്ടുകാരില്‍ പലരും ഇപ്പോള്‍ ടാല്‍ കായ്ഫിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. ഈ നഗരം പിടിച്ചെടുത്തത് മൊസൂളില്‍ ആക്രമണം ശക്തമാക്കാന്‍ ഇറാഖി സൈന്യത്തിനും തുണയായി. അതേസമയം ഓടിപ്പോകുന്ന തീവ്രവാദികള്‍ എണ്ണക്കിണറുകള്‍ക്ക് തീയിടുന്നതാണ് പ്രധാന തലവേദന. ഇതിനകം 19 എണ്ണക്കിണറുകള്‍ക്കാണ് ഐഎസ് തീയിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.