വെയില്‍സ്: പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ കുറെ നല്ല മുഹൂര്‍ത്തങ്ങള്‍ നല്‍കിക്കൊണ്ട് 4ാമത് ഇരവിമംഗലം സംഗമത്തിന് തിരശ്ശീല വീണു. വെയില്‍സിലെ ബ്രക്കണില്‍വച്ച് നടന്ന സംഗമത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. രാവിലെ 10.30ന് ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സംഗമത്തിന് നിബിന്‍ ടി ലൂക്കോസ് സ്വാഗതം ആശംസിച്ചു. സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മം മാതാപിതാക്കളുടെ പ്രിതനിധിയായ ശ്രീ ചാക്കോ കെ.കെ പനകാലാലില്‍ നിര്‍വഹിച്ചു. അന്തരിച്ച മുന്‍കടുത്തുരുത്തി എം.എല്‍.എ ശ്രീ പി.സി തോമസിന്റെ ഭാര്യ ശ്രീമതി ആന്‍സി തോമസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
തുടര്‍ന്നു നടന്ന കലാകായിക മത്സരങ്ങളില്‍ എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുത്തു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ എല്ലാവരും സൗഹൃദം പങ്കുവയ്്ക്കുവാനും, സ്‌നേഹാന്വേഷണങ്ങള്‍ നടത്തുവാനും സമയം കണ്ടെത്തി. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള കാര്യപരിപാടികളെക്കുറിച്ച് ചര്‍ച്ചയും നടത്തി. അടുത്ത വര്‍ഷത്തെ സംഗമം മാഞ്ചസ്റ്ററില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഷെല്ലിയുടേയും സോണ്‍ലിയുടേയും നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സംഗമത്തിന് സമാപനം കുറിച്ചുകൊണ്ട് ശ്രീ ജോസ് വലിയവെളിച്ചത്ത് നന്ദി പറഞ്ഞു.
പരിപാടികള്‍ക്ക് ശ്രീ തങ്കച്ചന്‍ നാറാണത്തുംകുഴി, ജോസ് വലിയ വെളിച്ചത്ത്, സൈബു പാലക്കുഴുപ്പില്‍, സ്റ്റീഫന്‍ പനംകാല എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല