സോമര്‍സെറ്റ് യുകെയിലുളള ഇരവിപേരൂര്‍ നിവാസികളുടെ പ്രഥമ സംഗമം ജൂണ്‍ 27, 28 തീയതികളില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാംപില്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയിലുളള എല്ലാ കുടുംബങ്ങള്‍ക്കും പങ്കെടുക്കുന്നതിനുളള സൗകര്യം കണക്കിലെടുത്താണ് സോമര്‍സെറ്റില്‍ തന്നെ ആദ്യ സംഗമവേദിയായി തിരഞ്ഞെടുത്തത്.
തങ്ങളുടെ ആദ്യ ഒത്തുചേരല്‍ തന്നെ ഒരു അവിസ്മരണീയമായ അനുഭവമാക്കുന്നതിനുളള തയ്യാറെടുപ്പിലാണ് ഇതിന്റെ സംഘാടകര്‍. ജൂണ്‍ 27 ന് രാവിലെ 9 നു സംഗമ പരിപാടികള്‍ ആരംഭിക്കും. ജൂണ്‍ 26 ന് തന്നെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുവാന്‍ താത്പര്യമുളളര്‍ക്ക് അതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ 26 മുതല്‍ പങ്കെടുക്കുന്ന എല്ല കുടുംബങ്ങള്‍ക്കും ഭക്ഷണ ക്രമീകരണങ്ങളും ഒരുക്കിയിട്ടുളളതായി സംഘാടകര്‍ അറിയിച്ചു. ആദ്യഘട്ട രജിസ്‌ട്രേഷനുകള്‍ ഏകദേശം പൂര്‍ത്തിയായി വരുന്നു. ഇനിയും ഇതില്‍ സംബന്ധിക്കുന്നതിനു താല്‍പര്യമുളളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടണം. എബി ഏബ്രഹാം : 079 5137 4110079 5137 4110 സജി എബ്രഹാം : 074 5657 6734074 5657 6734 രെല്ലു അലക്‌സ് : 078 8698 1814078 8698 1814 ജോസഫ് ഇടിക്കുള : 075 3522 9938075 3522 9938
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല