1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2023

സ്വന്തം ലേഖകൻ: അയർലൻഡിൽ കഴിഞ്ഞ ദിവസം അന്തരിച്ച ആദ്യകാല മലയാളികളിൽ ഒരാളായ സിസിലി സെബാസ്റ്റ്യന്റെ (71) പൊതുദർശനം ബുധനാഴ്ച നടക്കും. സംസ്കാരം പിന്നീട് കേരളത്തിലും. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ ഡബ്ലിനിലെ സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്. ഇതേ ഹോസ്പിറ്റലിലെ മുന്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജരായിരുന്നു. ഏറെ നാളുകളായി അസുഖ ബാധിതയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ഡബ്ലിന്‍ 81 ൽ ഉള്ള ബെല്‍ഫീല്‍ഡ് റോം മാസീസ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമിലാണ് പൊതുദർശനം. സംസ്‌കാരം കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍ പിന്നീട് നടക്കും. ഡബ്ലിനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായി ഇടപ്പെട്ടിരുന്ന സിസിലി സെബാസ്റ്റ്യന്‍ ഐറിഷ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡന്റ് ആയിരുന്നു.

ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ബൂട്ടേഴ്‌സ് ടൗണിലെ കോര സി. തോമസിന്റെ (തമ്പിച്ചായന്‍, റിട്ട. ഉദ്യോഗസ്ഥന്‍, ടിക്കോ ലിമിറ്റഡ്, സ്റ്റിലോര്‍ഗന്‍) ഭാര്യയാണ്. മക്കള്‍: ടോണി (മെയ്‌നൂത്ത്), ടിന. മരുമകള്‍: ഡോ. അമ്പിളി ടോണി (സെന്റ് വിന്‍സെന്റ്സ് ഹോസ്പിറ്റല്‍), ബെല്‍സ് (പാലാ).
കൊച്ചുമക്കള്‍: ഐറ, ആരോണ്‍, ഐഡന്‍, ആര്യ.

പൊതുദർശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Rom Masseys & Sons Funeral Home, Unit 6, Cranford Centre, Stillorgan Road, Dublin 4, D04 X446

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.