സ്വന്തം ലേഖകൻ: അയർലൻഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ സിസിലി സെബാസ്റ്റ്യൻ ചെമ്പകശ്ശേരിൽ നിര്യാതയായി. ഡബ്ലിൻ സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നഴ്സ് മാനേജരായിരുന്നു.
ഡബ്ലിൻ ബ്ലാക്ക് റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി തോമസിന്റെ ഭാര്യയാണ് സിസിലി സെബാസ്റ്റ്യൻ. ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യൻ ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു.
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല