സ്വന്തം ലേഖകൻ: അയര്‍ലൻഡിലെ പൊതുമേഖലാ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ശമ്പളക്കമ്മീഷന് അവലോകനം ചെയ്തു നിജപ്പെടുത്തിയ കരാറിന്റെ സെക്ഷന്‍ 3.1 അനുസരിച്ച് അടിസ്ഥാന ശമ്പളത്തിന്റെ വാര്‍ഷിക തുക പൊതു മേഖലയില്‍ 1.5% അല്ലെങ്കില്‍ 750 യൂറോയുടെ വർധനവ് ആണ് ഉണ്ടാവുക. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ ഓവര്‍ ടൈം, പ്രീമിയം അവേഴ്സ് എന്നിവയിലും 1.5% വര്‍ധനവ് ഉണ്ടാകും.
തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചു നല്‍കാനുള്ള ബില്‍ഡിങ് മൊമെന്റം പേ കരാറിന്റെ ഭാഗമായുള്ള പ്രഖ്യാപനത്തിന്റെ അവസാന ഘട്ട വർധനവാണ് ഇന്ന് മുതല്‍ നടപ്പാക്കുക. അയര്‍ലണ്ടിലെ എല്ലാ പൊതുമേഖലാ തൊഴിലാളികള്‍ക്കും 2023 ഒക്ടോബര്‍ 1 നകം 7.5% ശമ്പള വർധനവ് ഉണ്ടാകും എന്നതായിരുന്നു ബില്‍ഡിങ് മൊമെന്റം കരാര്‍.
2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതും 2022 ഫെബ്രുവരി 2 ന് ബാക്ക്ഡേറ്റ് ചെയ്തതുമായ പ്രാരംഭ ഘട്ടം അനുസരിച്ച് 3% വർധനവ് 2022 ലെ സമ്മറില്‍ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലുള്ള 1% വര്‍ധനവ് 2022 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നു. മൂന്നാം ഘട്ടത്തിലെ 2% വർധനവ് 2023 മാര്‍ച്ച് മാസം മുതല്‍ വർധിപ്പിച്ചു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 1.5% വർധനവാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല