സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ നാശം വിതച്ച് ‘അലി’ കൊടുങ്കാറ്റ്; രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത കൊടുങ്കാറ്റ് രാജ്യത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമായാണ് ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹെലന്‍ കൊടുങ്കാറ്റിന് പിന്നാലെ വന്‍നാശം വിതയ്ക്കാന്‍ പര്യാപ്തമായതിനാല്‍ രാജ്യത്തെ പതിനേഴ് കൗണ്ടികളില്‍ മെറ്റ് ഐറാന്‍ ഓറഞ്ച് വാണിങ് നല്‍കിക്കഴിഞ്ഞു. കാവന്‍, മൊണഗന്‍, ഡൊണഗല്‍, ഡബ്ലിന്‍, കില്‍ഡയര്‍, ലോങ്ങ് ഫോര്‍ഡ്, ഒഫാലി, ലോത്ത്, വെസ്റ്റ് മീത്ത്, മീത്ത്, ഗാള്‍വേ, ലെയ്ട്രിം, മായോ, സ്ലിഗൊ, ക്ലയര്‍, കെറി, റോസ്‌കോമണ്‍ എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ മറ്റ് പ്രദേശങ്ങള്‍ യെല്ലോ വാണിങ്ങില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത അലി കൊടുങ്കാറ്റ് രാജ്യത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമായാണ് ആഞ്ഞടിക്കുന്നത്. കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലുടെ യുകെയിലേക്ക് തിരിഞ്ഞേക്കാമെന്നും മുന്നറിയിപ്പുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല