സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം അയര്‍ലൻഡിൽ ഏറ്റവുമധികം വർക്ക് പെർമിറ്റുകൾ ലഭിച്ചത് ഇന്ത്യക്കാർക്ക്. ആകെ അനുവദിച്ചത് 30,981 വര്‍ക്ക് പെര്‍മിറ്റുകളിൽ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. അതായത് 11,893 എണ്ണം.
ഫിലിപ്പീന്‍സ്, ബ്രസീല്‍, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് യഥാക്രമം പിന്നീട് വർക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചത്. ഈ അഞ്ച് രാജ്യക്കാര്‍ക്കായാണ് ആകെ പെര്‍മിറ്റുകളില്‍ 65 ശതമാനവും നല്‍കിയിരിക്കുന്നത്.
ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ആകെ അപേക്ഷകളില്‍ മൂന്നിലൊന്നും ഇതിലാണ് അനുവദിച്ചത്. ആകെ പെര്‍മിറ്റുകളില്‍ പകുതിയും നല്‍കിയിരിക്കുന്നത് തലസ്ഥാനമായ ഡബ്ലിനിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല