സാബു ചുണ്ടക്കാട്ടില്‍: ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളില്‍ നിന്നും യു.കെ യില്‍ കുടിയേറിയ മലയാളികളുടെ നാലാമത് കുടുംബ സംഗമം ഈ വര്‍ഷം നോര്‍ത്ത് വെയില്‍സില്‍ വച്ച് ജൂണ്‍ 24, 25, 26 തിയ്യതികളില്‍ നടത്തുന്നു. 3 ദിവസം താമസിച്ചുള്ള റസിഡന്‍ഷ്യല്‍ സംഗമമാണു് ഈ തവണ നടത്തുന്നത്. ഈ വര്‍ഷത്തെ സംഗമത്തിന്റെ വിജയത്തിനുള്ള വലിയ ഒരുക്കങ്ങള്‍ സുനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നതായി ഇരിഞ്ഞാലക്കുട കുടുംബ സംഗമം അദ്ധ്യക്ഷന്‍ (ശീ ബിജോയ് കോലംങ്കണ്ണി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കലാകായിക മത്സരങ്ങള്‍ , കുട്ടികള്‍ക്കായുള്ള വിനോദ മേഖല , നാടിനെ ഓര്‍മ്മിപ്പിക്കുന്ന സായാഹന സിനിമ, ബാര്‍ബിക്യൂ വിരുന്ന്, നാടന്‍ ഭക്ഷണങ്ങള്‍, പൊതുസമ്മേളനം മുതലയാ പരിപാടികള്‍ ഒരുങ്ങി വരുന്നു. ഇനിയും പേര് നല്‍കി ഇരിങ്ങാലക്കുട സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബിജോയി കോലം കണ്ണി 07865999714, ബാബു അളിയത്ത് 07503283671 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
സമ്മേളന നഗരിയുടെ വിലാസം:
Cefn Lea Park, Newtown, SY16 4AJ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല