സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ തിലകക്കുറിയായ ഇരിങ്ങാലക്കുടയില്‍നിന്നും പ്രാന്തപ്രദേശങ്ങളില്‍നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ മൂന്നാമത് സംഗമം മാഞ്ചസ്റ്ററില്‍ ജൂണ്‍ 27ന് ശനിയാഴ്ച. രാവിലെ 10ന് തുടങ്ങുന്ന പരിപാടി വൈകിട്ട് ആറു നീളും. ഇരിങ്ങാലക്കുട സംഗമത്തിനു യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ എത്തിച്ചേരും.
രാവിലെ പത്തിന് ഇരിങ്ങാലക്കുട സംഗമം അധ്യക്ഷന്‍ ബിജോയി കൊളങ്ങണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഇരിങ്ങാലക്കുട സ്‌പെഷല്‍ സദ്യ ഉണ്ടായിരിക്കുന്നതാണ്. ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും നാടായ ഇരിങ്ങാലക്കുടയുടെ പ്രൗഢി #ിപ്രദര്‍ശിപ്പിക്കുന്ന മുത്തുകുടകളും അലങ്കരിച്ച പിണ്ഡിയും തെങ്ങിന്‍ പൂക്കുലവച്ച പറയും സമ്മേളന നഗറിയുടെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടും.
ഇരിങ്ങാലക്കുട കുടുംബ സംഗമത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താഴെകാണുന്ന സംഘാടകരുമായി ബന്ധപ്പെടണം.
ബിജോയി കൊളങ്ങാണി 07865999714
ബാബു കവളക്കാട്ട് 07447518745
സോണി ജോര്‍ജ് 07877541649
ടോമി പുന്നേലിപ്പറമ്പില്‍ 07737206350
ലിജോ ചിറ്റിലപ്പള്ളി 07916173474
സെല്‍വിന്‍ പട്ടത്ത് 07872175467
ബെന്നി പുഴോലിപ്പറമ്പില്‍ 07999442342
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല