സ്വന്തം ലേഖകന്‍: കരീബിയന്‍ ദ്വീപുകളെ അടിച്ചു പറത്താന്‍ ശക്തമായ ഇര്‍മ ചുഴലിക്കാറ്റ് വരുന്നു, മേഖലയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇര്‍മ എന്ന് പേരിട്ടിരിക്കുന്ന ശക്തമായ ഈ ചുഴലിക്കാറ്റ് കാറ്റഗറി നാലില്‍പെടുന്നതാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ കരീബിയന്‍ രാഷ്ട്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ രാജ്യങ്ങളിലെ ജനങ്ങളോട് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. യു.എസ് വിര്‍ജിന്‍ ദ്വീപ്, പോര്‍ടോറികോ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 240 കി.മീ. ആണ് ഇര്‍മയുടെ വേഗമെന്ന് യു.എസ് നാഷനല്‍ ഹുരിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പു നല്‍കുന്നു. ലീവാഡ് ദ്വീപുകളുടെ കിഴക്കന്‍ മേഖലകളില്‍ 515 കി.മീ. തീവ്രതയില്‍ കാറ്റ് ആഞ്ഞുവീശും.
പിന്നീട് പടിഞ്ഞാറന്‍ ഭാഗത്തെത്തുമ്പോള്‍ കാറ്റിന്റെ ശക്തി ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 25 സെമിയോളം മഴ ലഭിക്കുന്നതിനാല്‍ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഏഴു മീറ്ററോളം ഉയരത്തില്‍ തീരമാലകള്‍ ഉയരും.ബ്രിട്ടീഷ് വിര്‍ജിന്‍ ഉള്‍പ്പെടെ 12 ഓളം ദ്വീപ സമൂഹങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യു.എസിലെ ടെക്‌സസും ലൂയിസിയാനയും ഹാര്‍വെ ചുഴലിക്കാറ്റിന്റെ കെടുതിയില്‍ നിന്ന് കരകയറും മുമ്പാണ് ഇര്‍മയുടെ വരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല