സ്വന്തം ലേഖകന്‍: 10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ. വ്യാപകനാശം വിതച്ച ‘ഹാര്‍വി’ക്കു പിന്നാലെ കരീബിയന്‍ മേഖലയില്‍നിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ളോറിഡയില്‍ എത്തും.
ശനിയാഴ്ച രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് വന്‍ നാശമുണ്ടാക്കുമെന്നാണു മുന്നറിയിപ്പ്. കരീബിയന്‍ ദ്വീപുകളില്‍ വലിയ നാശംവിതച്ചാണ് ഇര്‍മ യുഎസിലേക്കു പ്രവേശിക്കുന്നത്. ഇര്‍മയെ നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഫ്‌ളോറിഡയ്ക്കു പുറമേ ജോര്‍ജിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ഇന്ധന പമ്പുകളിലും വിമാനത്താവളങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങളോട് പരിഭ്രാന്തരാകാതെ ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
അതിനിടെ കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 17 ആയി. കാറ്റഗറി അഞ്ചിലായിരുന്ന ഇര്‍മയുടെ ശക്തി വെള്ളിയാഴ്ച 248 കിലോമീറ്ററായി കുറഞ്ഞതോടെ കാറ്റഗറി നാലിലേക്കു താഴ്ത്തി.12 ലക്ഷം പേര്‍ ഇതുവരെ കൊടുങ്കാറ്റിന്റെ ദുരന്തം പേറുന്നതായും വരും ദിവസങ്ങളില്‍ ഇത് 26 ലക്ഷം വരെയായി ഉയരാമെന്നും റെഡ്‌ക്രോസ് അറിയിച്ചു.
പ്രകൃതിയുടെ താണ്ഡവത്തി ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റഗറി നാലില്‍പ്പെട്ട ഹൊ സെ എന്ന കൊടുങ്കാറ്റ് ഇര്‍മ യുടെ അതേ പാതയില്‍ വരുന്നു ണ്ട്. 192 കിലോമീറ്റര്‍ വേഗതയില്‍ കരീബിയനിലെ ലീവാര്‍ഡ് ദ്വീ പുകളിലേക്ക് നീങ്ങിക്കൊണ്ടിരി ക്കുകയാണ് ഈ കൊടുങ്കാറ്റ്. വരുംദിവസങ്ങളില്‍ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല