സ്വന്തം ലേഖകന്‍: 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു, തീരുമാനത്തിനു പിന്നില്‍ ബ്രിട്ടീഷുകാരന്‍ കാമുകന്‍. ഇതോടെ അധികൃതര്‍ മൂക്കിലൂടെ കൃത്രിമമായി ഭക്ഷണം നല്‍കിയിരുന്നതും നിര്‍ത്തി. നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മിള മണിപ്പൂരിന്റെ ഉരുക്കുവനിത എന്ന പേര് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി.
ഇംഫാല്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായതിനു ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ഇറോം ശര്‍മിള പ്രഖ്യാപിച്ചത്. ഇനി രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തീരുമാനം. സമരം അവസാനിപ്പിക്കുകയാണെന്നും വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ സമരം തുടരുമെന്നും ഇറോം അറിയിച്ചു.
പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇറോം ശര്‍മിള സമരം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നില്‍ കാമുകന്‍ ബ്രിട്ടീഷ്ഇന്ത്യന്‍ വംശജനായ ഗോവ സ്വദേശി ഡെസ്‌മോണ്ട് കൗട്ടിന്‍ ആണെന്നാണ് സൂചന. 2011 ലാണ് ഡെസ്‌മോണ്ടുമായുള്ള പ്രണയത്തെ കുറിച്ച് ഇറോം വെളിപ്പെടുത്തിയത്.
നിരാഹാരസമരം പിന്‍വലിച്ചതിനൊപ്പം രാഷ്ട്രീയത്തിലേയ്ക്ക് കടക്കുകയാണെന്നും തന്നെ സാധാരണക്കാരി കാണണമെന്നും പറഞ്ഞ ശര്‍മിള അധികം വൈകാതെ ഡെസ്‌മോണ്ടിന്റെ ജീവിതത്തിലേയ്ക്ക് കടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, പതിനാറ് വര്‍ഷത്തെ നിരാഹാരം അവസാനിപ്പിക്കാന്‍ ഇറോം ശര്‍മിളയെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ലെന്ന് സഹോദരന്‍ ഇറോം സിങ്ജിത് പ്രതികരിച്ചിരുന്നു.
ചാനുവിന്റെ തീരുമാനം അമ്പരിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും സിങ്ജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശര്‍മിളയ്ക്ക് എല്ലാ പിന്തുണയും നല്‍കി 53 കാരനായ ഡെസ്‌മോണ്ട് എന്നും ഒപ്പമുണ്ടായിരുന്നു. ഇറോം ശര്‍മിള കസ്റ്റഡിയിലും ജയിലിലും ആയതിനാല്‍ പരസ്പരം കാണാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. ഡെസ്മണ്ടുമായി കത്തുകളും പുസ്തകങ്ങളും കൈമാറുമായിരുന്നുവെന്നും ഇറോം തുറന്നു പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല