സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള ഇന്ന് മുതല്‍ സാധാരണ ജീവിതത്തിലേക്ക്, അവസാനിക്കുന്നത് 16 വര്‍ഷത്തെ സഹന സമരം. മണിപ്പൂരിന്റെ തളരാത്ത പോരാളിയായ ഇറോം ശര്‍മിള ചൊവ്വാഴ്ച രാവിലെ നിരാഹാരം അവസാനിപ്പിക്കും. മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള ആരംഭിച്ച നിരാഹാര സമരം പതിനാറ് വര്‍ഷം പിന്നിട്ടിരുന്നു.
ചരിത്രത്തില്‍ ഇടം നേടിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി രണ്ടാഴ്ച മുന്‍പാണ് ഇറോം ശര്‍മിള പ്രഖ്യാപിച്ചത്. അവരെ ചൊവ്വാഴ്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
2000 ഓഗസ്റ്റില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരത്തെ തുടര്‍ന്ന് ശര്‍മിളയെ പലവട്ടം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഇറോമിന് ട്യൂബിലൂടെ ആഹാരം നല്‍കിയിരുന്നു. നിലവില്‍ ഇറോമിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല