സ്വന്തം ലേഖകന്‍: പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ; തീപാറുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ലോക്കേഷന്‍ അതിഥികളായി ദിലീപും ആസിഫ് അലിയും. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.
സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രികരണത്തിന് പുറമെ ദിലീപും ആസിഫ് അലിയും ലോക്കെഷന് അതിഥികളായി എത്തുന്ന രംഗങ്ങളും മേക്കിങ് വീഡിയോയില്‍ കാണാം. പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍, സംവിധായകന് അരുണ്‍ ഗോപി നിര്‍മാതാവ് ടോമിച്ചന് മുളകുപാടം എന്നിവരും മേക്കിങ് വീഡിയോയില്‍ ഉണ്ട്.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഡയറക്ടര്‍.
ഛായാഗ്രഹണം അഭിനന്ദന് രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്ഷനും നിര്‍വഹിക്കും. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്, സുരേഷ് കുമാര്‍, ധര്മജന് ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല