സ്വന്തം ലേഖകന്‍: ‘കന്യക, 12 വയസ്, സുന്ദരി, വില്‍പ്പനക്ക്’ ലോകത്തെ ഞെട്ടിച്ച ഇസ്ലാമിക് സ്റ്റേറ്റിന്റെ പരസ്യം. പെണ്‍കുട്ടിക്ക് 12,500 അമേരിക്കന്‍ ഡോളര്‍ വിലയെന്ന് കാണിച്ച് മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെയാണ് ഐ.എസിന്റെ അറബി ഭാഷയിലുള്ള പരസ്യം പ്രചരിക്കുന്നത്.
ഭീകരര്‍ അടിമകളാക്കിയ യസീദി പെണ്‍കുട്ടികളെ വാട്സ് ആപിലൂടെയും മറ്റും വില്‍ക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ തൊട്ടുപിറകെയാണ് പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലൂടെയും ഓണ്‍ലൈനുകളിലൂടെയും ഭീകരര്‍ നടത്തുന്ന ഇത്തരം വ്യാപാരങ്ങളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നല്‍കിയാണ് ആവശ്യക്കാരെ കണ്ടത്തെുന്നത്.
ആഗോളതലത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനാണ് ഐ.എസ് ഇത്തരത്തില്‍ സ്ത്രീകളായ അടിമകളെ വില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭീകരര്‍ അടിമകളാക്കിയ ആയിരക്കണക്കിന് യസീദി യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ നിന്ന് തെരഞ്ഞുപിടിക്കുന്നവരെയാണ് ഭീകരര്‍ ലൈംഗിക ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല