ജൂലി ജോണ്‍സിന്റെ വീട്ടിലെ സ്വീകരണ മുറിയിലേക്ക് കടക്കുമ്പോള്‍ തന്നെ കാണുന്ന കാര്‍ഡുകളും സമ്മാനങ്ങളും എല്ലാം അഞ്ച് മക്കള്‍ക്കുള്ളതാണ്. പക്ഷെ താന്‍ പ്രസവിക്കാത്ത സ്വന്തം മക്കളാണ് അവര്‍ അഞ്ച് പേരും ആ അമ്മക്ക്. അവരുടെ സ്വന്തം അമ്മ കരോളിന്‍ അത്കിന്‍ രണ്ട് വര്‍ഷം മുന്‍പ് കാന്‍സര്‍ വന്നു മരിച്ചു. അച്ഛ്ന്‍ മുന്‍പേ മരിച്ചിരുന്നു. 30 വര്‍ഷമായി ജൂലിയും കരോളിനും ആത്മ സുഹൃത്തുക്കള്‍ ആയിരുന്നു. സ്വന്തമായി മൂന്നു മക്കളുള്ള ജൂലിക്ക് കരോളിന്റെ മക്കളെ കൂടി വളര്‍ത്തുന്ന കാര്യത്തില്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
എല്ലാവരെയും നോക്കുന്നതിനു വേണ്ടി ഒരു RAF അഡ്മിനിസ്ട്രെറ്റര്‍ ആയി ജോലിയും ചെയ്യുന്നുണ്ട് അവര്‍. ഈ വര്‍ഷത്തെ ടെസ്കോ കംപാഷനെറ്റ് മദര്‍ അവാര്‍ഡ് ഇവര്‍ക്കാണ് ലഭിച്ചത്. സ്കൂളിലെ ആദ്യ ദിനം മുതല്‍ കൂട്ടുകാരായി മാറിയ ഇവര്‍ കോളേജ് ജീവിതം കഴിഞ്ഞു കല്യാണം കഴിച്ച് കുട്ടികള്‍ ആയ ശേഷവും അവരുടെ സുഹൃത്ത്‌ബന്ധം തുടര്‍ന്നിരുന്നു. ഇടക്കിടക്ക് തലവേദന വരാറുണ്ടായിരുന്ന കരോളിനെ ജൂലി നിര്‍ബന്ധിപ്പിച്ചു ഡോക്ടറെ കാണിക്കുകയായിരുന്നു. അപ്പോളാണ് അവര്‍ക്ക് കാന്‍സര്‍ ആണെന്ന് മനസിലാകുന്നത്. തകര്‍ന്നു പോയ ഭര്‍ത്താവ് ഡേവിഡ് അധികം വൈകാതെ ഒരു ആക്സിഡന്റില്‍ മരിച്ചു.
മക്കളെ ഓര്‍ത്ത് വിഷമിച്ചിരുന്ന കരോളിന്‍ തന്റെ മരണ ശേഷം അവരെ സംരക്ഷിക്കാമോ എന്ന് ജൂലിയോട് ചോദിച്ചത്രേ.സമ്മതം മൂളാന്‍ ജൂലിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. നിയമപരമായി ജൂലിയെ കുട്ടികളുടെ രക്ഷിതാവാക്കുന്ന നടപടികള്‍ ചെയ്തു. ജൂലി എല്ലാവരെയും സ്വന്തം വീട്ടിലേക്ക് ഒരാഴ്ച്ചത്തേക്ക് കൂട്ടികൊണ്ടു പോയി. കരോളിന്റെ മരണശേഷം കുട്ടികളെ താമസിപ്പിക്കാന്‍ കുറെ ബുദ്ധിമുട്ടി. ജൂലിയുടെ മക്കളും അവരെ സ്വന്തമായി തന്നെ കണ്ടു. ആ കുട്ടികളും അമ്മയെ പോലെ ഇക്കാര്യത്തില്‍ നല്ല പക്വത കാണിച്ചു. അമ്മയുടെ മരണം അവരെ മാനസികായി ആകെ ബാധിച്ചിരുന്നു.
സ്നേഹവും ശ്രദ്ധയും കൊണ്ട അവരെ പഴയ രീതിയിലേക്ക് മാറ്റിയെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ജൂലി ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. കുട്ടികളുടെ പേരില്‍ ആരില്‍ നിന്ന്നും സഹായങ്ങള്‍ സ്വീകരിക്കാന്‍ ജൂലി ഉദ്ദേശിക്കുന്നില്ല. താന്‍ വളരെ അധികം സന്തോഷവതി ആണെന്നാന്നു ജൂലി പറയുന്നത്. അവാര്‍ഡ് സ്വീകരിക്കാന്‍ എല്ലാവരും കൂടി ലണ്ടനിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കരോളിന്റെ ഓര്‍മകളിലൂടെ എന്നും അവള്‍ ഞങ്ങളുടെ കൂടെ ജീവിക്കുന്നു എന്ന് ജൂലി പറയുന്നു. കുടുംബം മുഴുവനും എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തുന്നതിനു തന്നെ വളരെ അധികം സഹായിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല