ആപ്പിള്‍ 2007ല്‍ ഐഫോണ്‍ ഇറക്കിയതിന് ശേഷം ഏറ്റവും വലിയ മാറ്റങ്ങളോടെ പുറത്തിറക്കുന്ന മോഡലാണ് ഐഫോണ്‍ 5 എന്ന് പറയാം. ഐഫോണില്‍ 4 ല്‍നിന്ന് 5 ലേക്കുളള പ്രധാന വ്യത്യാസമാണ് ഇവിടെ പറയുന്നത്. എല്ലാ ആപ്പിള്‍ പ്രോഡക്ടുകളേയും പോലെ ഐഫോണ്‍ 5വും ആദ്യത്തെ പന്ത്രണ്ട് മാസം ഡിസ്‌കൗണ്ടിലാണ് വില്‍ക്കുന്നത്. അതിനാല്‍ തന്നെ നേരത്തെ ഒരു ഐഫോണ്‍ 5 സ്വന്തമാക്കുന്നത് മോശം തീരുമാനമാകില്ല.
പുതിയ 4ജി കണക്ഷനിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐഫോണ്‍ 5ലേക്ക് മാറുന്നത് നല്ലതായിരിക്കും. ഇഇയുടെ പുതിയ 4ജി കണക്ഷന്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 5വ് തന്നെയാണ്.
ഐഫോണ്‍ 4 അപ്‌ഗ്രേഡ് ചെയ്യുന്നതിനേക്കാള്‍ നല്ലത് പുതിയ ഐഫോണ്‍ 5വ് വാങ്ങുന്നത് തന്നെയായിരിക്കും. സാസംഗ് ഗാലക്‌സി എസ്2 വിനേക്കാള്‍ ഫാസ്റ്റും ബാറ്ററി ലൈഫും ഐഫോണ്‍ 5വിനാണ് കൂടുതല്‍. മറ്റ് ഐഫോണ്‍ മോഡലുകളെ അപേക്ഷിച്ച് 5വിന് അല്പം നീളക്കൂടുതലാണ്. വീതിയില്‍ മാറ്റം വരുത്താതെ സ്‌ക്രീനിന്റെ നീളത്തില്‍ കാല്‍ ഇഞ്ച് കൂടി അധികമായി നല്‍കിയാണ് ഈ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് എച്ച്ഡി വീഡിയോകള്‍ 16:9 എന്ന ഫോര്‍മാറ്റില്‍ തന്നെ കാണാനും ഗെയിമുകള്‍ കൂടുതല്‍ മനോഹരമായി കളിക്കാനും ഈ വലിയ സ്‌ക്രീനുകള്‍ സഹായിക്കും. ഫോണിന് വലിപ്പകൂടുതല്‍ ഉണ്ടെങ്കിലും ഐഫോണ്‍ 4നെ അപേക്ഷിച്ച് 18 ശതമാനം കനം കുറഞ്ഞതും 20 ശതമാനം ഭാരം കുറഞ്ഞതുമാണ് പുതിയ ഐഫോണ്‍.
പുതിയ ഐപാഡില്‍ ഉളളതിലും വേഗതയേറിയ പ്രോസ്സസറാണ് ഐഫോണ്‍5 വിലുളളത്. പുതിയ A6 ചിപ്പ് സെറ്റുകള്‍ ആപഌക്കേഷനുകള്‍ ഇരട്ടിവേഗത്തില്‍ ലോഡ് ചെയ്യാന്‍ സഹായിക്കുമെന്ന് ആപ്പിള്‍ തന്നെ വ്യക്തമാക്കുന്നു. ഇത് ഗ്രാഫിക്‌സുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുകയും ഒപ്പം ഫോട്ടോ എടുക്കുന്നത് 40 ശതമാനം വേഗത്തിലാക്കുകയും ചെയ്യുന്നു.
മറ്റ് മോഡലുകളെ അപേക്ഷിച്ച് ക്യാമറ 25 ശതമാനം ചെറുതാണങ്കിലും വെളിച്ചം കുറവുളള സമയത്ത് കൂടുതല്‍ വ്യക്തതയുളള ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും. ഒപ്പം പനോരമ ഇമേജുകള്‍ ഉണ്ടാക്കാനും സഹായിക്കും. വീഡിയോ ക്യാമറ ഉപയോഗിച്ച് 1080 പിക്‌സല്‍ എച്ച്ഡി വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കും. വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് സ്റ്റില്‍ ഫോട്ടോയും എടുക്കാന്‍ കഴിയുമെന്നുളളത് ഐഫോണ്‍ 5വിന്റെ പ്രത്യേകതയാണ്. ആപ്പിളിന്റെ തന്നെ വീഡിയോ കോണ്‍ഫെറന്‍സിംഗ് ആപഌക്കേഷനായ ഫേസ്‌ടൈം പുതിയ ഐഫോണില്‍ എച്ച്ഡി വീഡിയോ ആണ് ട്രാന്‍സ്മിറ്റ് ചെയ്യുന്നത്. ഫേസ്‌ടൈം എല്ലാ സെല്ലുലാര്‍ നെറ്റ് വര്‍ക്കിലും ഒപ്പം വൈഫൈയിലും ഇപ്പോള്‍ ലഭിക്കും.
ഐഫോണ്‍5 വാങ്ങുന്നവര്‍ തീര്‍ച്ചയായും 4ജി നെറ്റ് വര്‍ക്കിലേക്ക് മാറുന്നതാണ് പുതിയ ഐഫോണിലെ ആപഌക്കേഷനുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ നല്ലത്. ഇത് വൈബ്ബ് ബ്രൗസിങ്ങും ഡൗണ്‍ലോഡിങ്ങും എളുപ്പമാക്കും. എന്നാല്‍ ഇത് ബാറ്ററി ലൈഫ് കുറയ്ക്കാന്‍ കാരണമാകും. അതിനാല്‍ മറ്റ് മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ ബാറ്ററിലൈഫ് കൂടുതലാണ് പുതിയ മോഡലിന്. ടാക്ക് ടൈമില്‍ എട്ടുമണിക്കൂറും സ്റ്റാന്‍ഡ് ബൈ മോഡില്‍ 225 മണിക്കൂറും എല്‍ടിഇ വെബ്ബ് ബ്രൗസിങ്ങില്‍ എട്ട് മണിക്കൂറും ആണ് ബാറ്ററി ലൈഫ്
ഇതുവരെ ഇറങ്ങിയിരുന്ന ഐഫോണുകളിള്‍ എല്ലാം തന്നെ 30 പിന്‍ ഡോക്ക് കണക്ടറായിരുന്നു ആപ്പിള്‍ ഉപയോഗിച്ചിരുന്നത്. ഇത് ഏറെ സ്ഥലം നഷ്ടപ്പെടുത്തുകയും പൊടിയും നനവും കയറാനുളള സാധ്യത കൂട്ടുകയും ചെയ്തിരുന്നു. പുതിയ ഐഫോണിന് എണ്‍പത് ശതമാനം ചെറിയ കണക്ടറാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ഡാറ്റാ ട്രാന്‍സ്ഫറും ഡ്യൂറബിലിറ്റിയും ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും എക്‌സ്ട്രാ ചാര്‍ജ്ജിംഗ് കേബിളുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വില ഒരു തടസ്സമായിരിക്കും. ഡോക്കിംഗ് സ്പീക്കേഴ്‌സിനും അലാം ക്ലോക്കിനും കേസിനും ഇത്തരത്തില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ആപ്പിള്‍ തന്നെ ഐഫോണ്‍ 5വിനായി അഡാപ്റ്ററുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും ഒക്ടോബറിന് ശേഷമേ അവ വിപണിയിലെത്തു.
ആപ്പിളിലെ ഐഓഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ മൊത്തം 200 മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആപ്പിളിന്റെ തന്നെ നാവിഗേഷന്‍ സിസ്റ്റവുും ഒപ്പം മാപ്പുകളുടെ ത്രീഡി ഇമേജുകളും കാണാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ ഇന്റഗ്രേഷന്‍ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. വെബ്ബ് ബ്രൗസിങ്ങ് ഫുള്‍ സ്‌ക്രീനായി കാണാന്‍ സാധിക്കും.
മെറ്റല്‍ ബാക്കോടു കൂടിയ ഐഫോണ്‍ 5വ് വെളുപ്പ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 21 വരെ ആപ്പിള്‍ സ്റ്റോറുകളില്‍ പ്രീ ഓര്‍ഡറുകള്‍ സ്വീകരിക്കും. 16 ജിബിയുടെ മേഡലിന് 199 ഡോളറും 32 ജിബിയുടെ മോഡലിന് 299 ഡോളറും 64 ജിബിയുടെ മോഡലിന് 399 ഡോളറും ആണ് വില. ഇതോടെ ഐഫോണ്‍ 4S ന്റെ വില 99 ഡോളറായി കുറഞ്ഞു. അമേരിക്ക, കാനഡ, യുകെ, ജപ്പാന്‍, ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍, ജര്‍മ്മിനി, ഫ്രാന്‍സ്, ആസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലാണ് ആദ്യം ഐഫോണ്‍5 ലഭ്യമായി തുടങ്ങുക. ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ രാജ്യങ്ങളില്‍ ഇത് ലഭ്യമായി തുടങ്ങും.
പഴയ ഐഫോണില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നതിനേക്കാള്‍ നല്ലത് പുതിയൊരു ഐഫോണ്‍ 5 വാങ്ങുന്നത് തന്നെയായിരിക്കും നല്ലത്.
Specs in a nutshell:
Weight: 112 grams (20 percent lighter than 4s)
Thickness: 7.6 mm (18 percent thinner)
Screen: 4-inch display (up from 3.5 inches), 1136×640 pixel resolution (up from 960×640), a fifth row of icons on the screen, 44 percent more color saturation
Connectivity: LTE network compatible, available on Verizon/Sprint/ATT
Processor: new A6 chip (processor and graphics are 2x faster).
Battery: 8 hours talk time, 8 hours browsing, 10 hours wifi browsing, 10 hours video, 40 hours music, 225 hours standby.
Camera: 8 mp, 3264×2448 resolution, f/2.4 aperture, 25% smaller, improved low-light quality, panorama feature, 1080p HD video, front-facing Facetime camera updated (720p) and face detection, improved mics and speakers.
Dock and connector: New connector is called Lightning, 8 pin, reversible (adaptor available for current connector).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല