ചരിത്രപ്രകാരം അഞ്ചാം നൂറ്റാണ്ടില്‍ കൃസ്തുമതം പ്രചരിപ്പിക്കുന്നതിനും തീരങ്ങളിലെ പാമ്പുകളെ ഉന്മൂലനം നടത്തുന്നതിനുമാണ് സെന്‍റ്. പാട്രിക് അയര്‍ലണ്ട് തീരങ്ങളില്‍ വന്നതെന്നാണ് വയ്പ്പ്. ഇന്ന് സെന്റ്.പാട്രിക് ദിവസം വലിയ ആഘോഷത്തോടെയാണ് കൊണ്ടാടുന്നതും. പക്ഷെ സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സെന്റ്. പാട്രിക് റോമന്‍ ബ്രിട്ടന്‍ വിട്ടതെന്ന് ചില പഠനങ്ങള്‍ വിശദീകരിക്കുന്നു. ചുങ്കപ്പിരിവുകാരന്‍ ആകുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് ഇദ്ദേഹം ബ്രിട്ടന്‍ വിട്ടതെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. പക്ഷെ ഒരു സമയത്ത് അടിമവ്യാപാരം വരെ ഇദ്ദേഹം ചെയ്തിരുന്നു എന്നതിനു തെളിവ് ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു.
പാട്രിക്കിന്റെ അച്ഛന്‍ ബ്രിട്ടണിലെ ചുങ്കം പിരുവുകാരനായിരുന്നു. പാരമ്പര്യമായി ആ ജോലി ഒടുവില്‍ പാട്രിക്കിന്റെ തോളില്‍ വന്നു വീഴുകയായിരുന്നു. മതാചാര്യനായി തുടരുവാനാണ് താല്പര്യം എന്നതിന്റെ പേരില്‍ പിന്നീട് ഇതില്‍ നിന്നും ഒഴിവാകുന്നതിനു ഇദ്ദേഹത്തിന് സാധിച്ചു. ചുങ്കപിരുവുകാരന്‍ എന്ന തസ്തിക അന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. പിരിയാത്ത തുക പലപ്പോഴും ചുങ്കപ്പിരിവുകാരന്റെ കയ്യില്‍ നിന്നും നഷ്ടമാകുമായിരുന്നു. മാത്രവുമല്ല റോഡ് നന്നാക്കല്‍, പട്ടാളക്കാരെ ശേഖരിക്കല്‍ എന്നിവയും ഇവരുടെ ചുമതലയില്‍ പെടുമായിരുന്നു.
അത്ര സുഖകരമല്ലാത്ത ജോലി വിട്ടു ഭയന്നാണ് ഇദ്ദേഹം അയലണ്ടിലേക്ക് കുടിയേറിയത് എന്നാണു ഗവേഷകനായ റോയ് ഫ്ലെച്ചര്‍ അഭിപ്രായപ്പെട്ടത്. ബ്രിട്ടണിലെ 410AD യിലെ റോമന്‍ അധികാരികള്‍ ചുങ്കപ്പിരിവുകാരെ നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നു. അടിമ കച്ചവടത്തിലൂടെ മാത്രമായിരുന്നു അക്കാലത്ത് ബ്രിട്ടണില്‍ നിന്നും അയര്ലണ്ടിലേക്ക് ധനം കടത്തുവാന്‍ സാധിക്കുമായിരുന്നുള്ളൂ.
അതിനാലാണ് ഇദ്ദേഹം അടിമ വ്യാപാരം നടത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നത്. മാത്രവുമല്ല പാട്രിക് കുടുംബത്തിന് ധാരാളം അടിമകള്‍ ഉണ്ടായിരുന്നതായി പറയുന്നുമുണ്ട്. കൃസ്ത്യന്‍ അടിമകള്‍ കൃസ്ത്യാനിയല്ലാത്തവരുടെ കീഴില്‍ ജോലി ചെയ്യരുത് എന്നു മാത്രമായിരുന്നു അന്നത്തെ ഏക അടിമനിയമം. സെന്റ്. പാട്രിക് സ്വന്തം ധനത്താല്‍ കാട്ടിയ കാട്ടികൂട്ടലുകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നും ഫ്ലെച്ചര്‍ വ്യക്തമാക്കി. എന്തായാലും ഗവേഷകര്‍ ഇതോട് കൂടി വിശ്വാസികള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല