മീരയേയും കാമുകന്‍ രാജേഷിനേയും ചുറ്റി പറ്റി പടരുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാകുന്നില്ല. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നും ഒരു മിച്ച് താമസിക്കുകയാണെന്നും മീര മുന്‍പ് സമ്മതിച്ചിരുന്നു.
രാജേഷിന്റെ ആല്‍ബം പുറത്തിറക്കുന്ന ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് പുതിയ ഗോസിപ്പിനിട നല്‍കിയിരിക്കുന്നത്. ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ വേദിയിലേയ്ക്ക് നടന്നു കയറിയ മീരയും രാജേഷും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. ഇതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന വാര്‍ത്തയും ചൂടുപിടിച്ചിരിക്കുകയാണ്.
ഉലകനായകന്‍ കമലഹാസനാണ് രാജേഷിന്റെ ആല്‍ബം പ്രകാശനം ചെയ്തത്. ആല്‍ബത്തില്‍ മീരയും അഭിനയിച്ചിട്ടുണ്ട്. ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മീര താന്‍ രാജേഷുമായി പ്രണയത്തിലാണെന്നും എന്നാല്‍ വിവാഹിതരായിട്ടില്ലെന്നും പറഞ്ഞു. തന്റേത് രഹസ്യവിവാഹമായിരിക്കില്ല. രാജേഷിന്റെ പ്രോത്സാഹനമാണ് തനിക്ക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ പ്രചോദനമായതെന്നും മീര പറഞ്ഞു.
ബാബു ജനാര്‍ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് ആണ് മീരയുടെ പുതിയ ചിത്രം. സിനിമയില്‍ കേന്ദ്രകഥാപാത്രമായ ലിസമ്മയെയാണ് മീര അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല