അടിയ്ക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവിന് പ്രധാന കാരണം പെട്രോളിയത്തിന്റെ അപര്യാപ്തതയാണെന്ന് നമുക്കെല്ലാം അറിയാം. മറ്റു ഇന്ധന ശ്രോതസുകള്‍ കണ്ടെത്താന്‍ നമ്മുടെ ഗവേഷക ലോകം പരക്കം പായുന്നതും അതുകൊണ്ട് തന്നെ, എന്നാല്‍ കേട്ടോളൂ വിപ്ലവകരമായ കണ്ടു പിടിത്തവുമായാണ് ഇപ്പോള്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ വന്നിരിക്കുന്നത് ഓറഞ്ച് തൊലിയില്‍ നിന്നും ഇന്ധനം നിര്‍മിക്കാമത്രേ!
ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പ്രൊഫ: ജെയിംസ് ക്ലാര്‍ക്ക് സ്വയം നിര്‍മിച്ച ശക്തിയേറിയ മൈക്രോവേവ് ഓവന് ഓറഞ്ച് തൊലിയിലെ തന്മാത്രകളെ വേര്‍തിരിച്ചെടുക്കാന്‍ കഴിവുണ്ട്, ഇതുപയോഗിച്ച് ഓറഞ്ച് തൊലിയില്‍ നിന്നും പുറംതള്ളപ്പെടുന്ന വാതകങ്ങളെ ശേഖരിച്ചു ഇവയാണ് ഇന്ധനമായി ഉപയോഗപ്പെടുത്തുന്നത്. ഇനി മറ്റൊരു കാര്യം ഈ ഇന്ധനോല്പധനം ഇന്ധനത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് കരുതുകയെ വേണ്ട, ഓറഞ്ച് തൊലിയില്‍ നിന്നും ശേഖരിച്ചെടുക്കുന്ന ഈ ഗാസുകള്‍ ഉപയോഗിച്ച് ഇന്ധനത്തിനോപ്പം ഓയിലും, പ്ലാസ്റ്റിക്കും, കെമിക്കല്സും അടക്കം പലതും നിര്മിക്കാമെങ്കില്‍ ഇതൊരു വിപ്ലവകരമായ കണ്ടു പിടിത്തം തന്നെയെന്നു പറയുന്നതില്‍ എന്താണ് തെറ്റല്ലേ.
ഇതിലടങ്ങിയ പെക്റ്റിന്‍ (സാധരാണയായി ജാമുകളെ കട്ടിയാക്കാനാണ് ഇതുവരെ ഇത് ഉപയോഗിച്ചിട്ടുള്ളത്) ആണ് മോട്ടോര്‍ വാഹനങ്ങളിലെ ഇന്ധനമായി ഉപയോഗിക്കാന്‍ പറ്റുന്ന ഓറഞ്ച് തൊലിയിലെ ‘അമൂല്യ ഇന്ധനം’. ജല ശുദ്ധീകരണ മെഷീനില്‍ ഉപയോഗിക്കാവുന്ന കാര്‍ബണും ഇതോടൊപ്പം ലഭിക്കുമെന്നത് മറ്റൊരു പ്ലസ് പോയന്റു. ഇനി സുന്ദരീ-സുന്ദരന്മാരാകാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ കണ്ടു പിടുത്തം സഹായം ചെയ്യും. എങ്ങനെയെന്നല്ലെ, ഓറഞ്ച് തൊലിയില്‍ അടങ്ങിയ ലിമോനെന്‍ (ഇതാണ് ഓറഞ്ചിനു അതിന്റെ ഗന്ധം നല്‍കുന്നത്) കോസ്മെറ്റിക്, ക്ലീനിംഗ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ്, ഇത് ഒന്നാംതരം പശയാക്കാമെന്നതു മറ്റൊരു നേട്ടം.
ഇത്രയൊക്കെ അറിഞ്ഞു കഴിയുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ക്ക് ഒരു സംശയം ഉണ്ടാകും, ഇത്രയേറെ ഓറഞ്ച് തൊലികള്‍ എവിടെ നിന്നും കിട്ടുമെന്ന്, അതിനുള്ള മറുപടിയും പ്രൊഫ: ക്ലാര്‍ക്കിന്റെ കയ്യിലുണ്ട്, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഓറഞ്ച് ജൂസ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ബ്രസീലില്‍ ഒരു വര്‍ഷം 8 മില്യന്‍ ഓറഞ്ച് തൊലിയാണത്രേ പുറംതള്ളപ്പെടുന്നത്, അതുകൊണ്ട് തന്നെ ഓറഞ്ച് തൊലിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടയെന്നു പ്രൊഫ: ക്ലാര്‍ക്ക് പറയുന്നു.
200000 പൌണ്ട് മുടക്കി പരീക്ഷണാടിസ്ഥാനത്തില്‍ യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗ്രീന്‍ കെമിസ്ട്രി സെന്ററിലെ പ്രൊഫസര്‍ ജെയിംസ് ക്ലാര്‍ക്ക് നിര്‍മിച്ച മൈക്രോവേവ് കുറഞ്ഞ തോതിലേ ഇപ്പോള്‍ ഇന്ധനം നിര്മിക്കുന്നുള്ളൂ, അതേസമയം ഒരു മണിക്കൂര്‍ കൊണ്ട് 30 കിലോ മാലിന്യം കൈകാര്യം ചെയ്യാന്‍ പറ്റുന്ന മൈക്രോ വേവിന്റെ നിര്‍മാണം ഡിസംബറോട് കൂടി പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇനിയിപ്പോള്‍ ഓറഞ്ച് തൊലി തന്നെ വേണമെന്ന് നിര്‍ബന്ധമില്ലയെന്നും പ്രൊഫ പറയുന്നു മറ്റു ജൈവ മാലിന്യങ്ങളും ഇന്ധന നിര്മിതിക്കായി ഉപയോഗിക്കാവുന്നതാണ’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല