സ്പീഡ് ക്യാമറകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് നേടികൊടുക്കുന്ന ‘പിഴ’ നല്ലൊരു വരുമാന ശ്രോതസ്സാണ്, എന്ന് ഉറപ്പിക്കാന്‍ വരട്ടെ, 20000 പൌണ്ട് മുടക്കി സ്ഥാപിച്ച ക്യാമറ വെറും നോക്ക്കുത്തിയാണെന്നു അറിഞ്ഞാലോ? സംഗതി സത്യമാണ് ബ്രിട്ടനിലെ ഒരു പ്രാന്തപ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഈ എല്ലോക്യാമറ വര്‍ഷത്തില്‍ ഒരു ഡ്രൈവറെ എങ്കിലും പിടിച്ചാലായി, മരങ്ങള്‍ തിങ്ങി നിറഞ്ഞ ഈ റോഡില്‍ നിന്നും ഒരു വര്‍ഷം ഈ ക്യാമറ വഴി കിട്ടുന്ന പിഴ വെറും 60 പൌണ്ടാണത്രേ. ഈ വഴി പോകുന്ന മിക്കവാറും വാഹനങ്ങള്‍ 30mph എന്ന സ്പീഡ് ലിമിറ്റ് പാലിക്കുന്നതിനാല്‍ ക്യാമറ വെറും നോക്കുകുത്തി മാത്രമാകുകയാണ് പതിവ്.
സംശയമുണ്ടെങ്കില്‍ ഈ വഴി പോകുന്ന ഡ്രൈവര്‍മാരോട് ചോദിച്ചാല്‍ മതി, ഡ്രൈവറായ ആദം സ്റ്റീഫന്‍ ചോദിക്കുന്നത് ഇങ്ങനെ: ‘ഈ വഴി മത്സരയോട്ടം നടത്തുന്ന യുവാക്കളോ അങ്ങനെയാരും വരാനില്ല എന്നിരിക്കെ ആരുടെ ഭ്രാന്താണ് ഇത്തരമൊരു ക്യാമറ സ്ഥാപിച്ചത്’ എന്നാണ്. കാര്‍ഡിഫിലെ റിവ്ബിന ഹില്ലില്‍ സ്ഥാപിച്ചിരിക്കുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിഴ ഈടാക്കുന്ന ഈ ക്യാമറയുടെ നിയന്ത്രണം സൌത്ത് വേല്‍സ് പോലീസിനാണ്. അതേസമയം ഏറ്റവും കൂടുതല്‍ പിഴ ഈടാക്കുന്ന ക്യാമറയും M4 റോഡിലുണ്ട്, കാര്‍ഡിഫിന് സപീപത്തായുള്ള ഈ ക്യാമറയില്‍ ഒരു വര്‍ഷം 6657 പേരാണ് കുടുങ്ങുന്നത്. അതായത് ദിവസം ശരാശരി 18 പേരെങ്കിലും പിഴ കൊടുക്കേണ്ടി വരുന്നുണ്ട് ഇവിടെ സ്ഥാപിച്ച ഈ ക്യാമറ കാരണം. ഇങ്ങനെ സൌത്ത് വേല്‍സ് സ്ഥാപിച്ചിരിക്കുന്ന 89 ക്യാമറകളില്‍ നിന്നായി ഓരോ വര്‍ഷവും 706020 പൌണ്ടാണ് പിഴയിനത്തില്‍ കിട്ടുന്നത്. ബ്രിട്ടനില്‍ വിവിധ പോലീസ് സേനകളുടെയും ലോക്കല്‍ അതോററ്റികളുടെയും കീഴില്‍ ഇത്തരത്തില്‍ 4000 ത്തിലേറെ ഗാട്സോ സ്പീഡ് ക്യാമറകള്‍ ഉണ്ട്.
യാതൊരു ഉപകരമില്ലെന്നു ഡ്രൈവര്‍മാര്‍ പറയുന്ന റിവ്ബിന ഹില്ലിലെ ക്യാമറയെ പറ്റി സമീപവാസികള്‍ പറയുന്നത് ഇങ്ങനെ ഇത്രയും തുക മുടക്കി ഇങ്ങനെയൊരു ക്യാമറ ഇവിടെ സ്ഥാപിക്കേണ്ട യാതൊരു ആവശ്യവും അധികൃതര്‍ക്ക് ഇല്ലായെന്നാണ്. ഇവിടത്തെ ചരിത്രമെടുത്തു പരിശോധിച്ചാലും അമിത വേഗം മൂലം പറയത്തക്ക അപകടമൊന്നും ഈ ഏരിയയില്‍ നടന്നിട്ടുമില്ല,
സമീപ വാസിയായ ജരാല്‍ദ് അംബ്ലാര്‍ ഈ ക്യാമറ സ്ഥാപിച്ചിട്ട് അഞ്ചു വര്‍ഷമായെന്നു സാക്ഷ്യപ്പെടുതുന്നുമുണ്ട്. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം ഇതാണ്: ‘സ്പീഡ് ക്യാമറകള്‍ പണമുണ്ടാക്കാന്‍ ഉള്ളതല്ല, അത് റോഡ് സുരക്ഷക്കാണ്’. അല്ല ഒരു സംശയം ഇതേ അധികൃതര്‍ തന്നെയല്ലേ ചിലവ് ചുരുക്കാനാണ് മാലിന്യ ശേഖരണത്തില്‍ നിയന്ത്രണം വരുത്തിയത്?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല