ഇരട്ടി വലിപ്പമുള്ള കാലുമായി ബിക്കിനി ചിത്രങ്ങള്‍ക്ക് മോഡലാകുന്ന പത്തൊമ്പതുകാരി നിരവധി ആളുകള്‍ക്ക് പ്രചോദനമാകുന്നു. പാര്‍ക്കസ് വെബര്‍ സിന്‍ഡ്രോം എന്ന ജനിതക തകരാറാണ് ഇസബെല്ല ലെക്ലയറിന്. ഇവരുടെ വലതുകാലിന് അസാധാരണ വലിപ്പമാണുള്ളത്. എന്നാല്‍, അതുംകൊണ്ട് വീട്ടില്‍ ഒതുങ്ങിക്കൂടാതെ ബിക്കിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത് എല്ലാവരുടെയും റോള്‍ മോഡലാകുകയാണ് ഇസബെല്ല.
വലതു കാലിന് 18 കിലോഗ്രാം ഭാരമുള്ളതിനാല്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കാനോ ഇറുകിയ ജീന്‍സ് ധരിക്കാനോ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇസബെല്ലക്ക് സാധിക്കില്ല. എന്നാല്‍, തന്റെ ആത്മവിശ്വാസം കൊണ്ട് ആധുനിക സൗന്ദര്യ സങ്കല്‍പങ്ങളെ വെല്ലുവിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാസം കാനഡയിലെ ന്യൂ ബ്രണ്‍സ്‌വികില്‍ തന്റെ ജന്മനഗരമായ ക്യാമ്പ്‌ബെല്‍ടണില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ കിരീടം നേടാനും ഇവര്‍ക്ക് സാധിച്ചു.
ശാരീരികാവസ്ഥയ്ക്ക് തന്നെ നിര്‍വചിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട ഇവര്‍ രോഗാവസ്ഥ സമ്മാനിച്ച അപകര്‍ഷതാബോധത്തിന് മനോഹരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി. സ്വന്തം ശരീരത്തിലുള്ള ആത്മവിശ്വാസം അനുകമ്പയ്ക്ക് പകരം ആദരവ് നേടിത്തരുമെന്ന് ഇസബെല്ല കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല