വാഴപ്പഴം വെള്ളരിക്ക എന്നിവ സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കരുതെന്ന് ഇസ്ലാമിക മതപണ്ഡിതന്‍. യൂറോപ്പില്‍ നിന്നുള്ള ഒരു മതപണ്ഡിതനാണ് ലൈംഗിക ചിന്തകളെ അകറ്റിനിര്‍ത്താനായി സ്ത്രീകള്‍ വാഴപ്പഴം വെള്ളരിക്ക എന്നിവയില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ പണ്ഡിതന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവ്, പിതാവ് തുടങ്ങിയവര്‍ക്കൊപ്പം ഇരുന്ന് ഇത്തരം വസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍ അത് മുറിച്ചുവേണം വിളമ്പാനെന്നും ഇദ്ദേഹം പറയുന്നു. ഇവയ്ക്ക് പുരുഷ ലിംഗത്തോടുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ ഇവയില്‍ നിന്നകന്ന് നില്‍ക്കണമെന്ന് ഇദ്ദേഹം പറയുന്നത്. ഇവ കാണുമ്പോള്‍ സ്ത്രീകളില്‍ ലൈംഗിക വികാരമുണരുമെന്നും പണ്ഡിതന്‍ പറയുന്നു.
മാര്‍ക്കറ്റില്‍ പോയി ഇവ വാങ്ങുന്നതും വീട്ടില്‍ കൊണ്ടുവരുന്നതുമെല്ലാം സ്ത്രീകള്‍ക്ക് ദോഷം ചെയ്യും. ഇക്കാര്യം സ്ത്രീകള്‍ക്കും ദൈവത്തിനുമിടയിലുള്ള ഒന്നാണ്- ഇങ്ങനെ പോകുന്നു പണ്ഡിതന്റെ കണ്ടുപിടുത്തങ്ങള്‍.കുടുംബാംഗങ്ങള്‍ക്ക് ഇവ രണ്ടും ഇഷ്ടമാണെങ്കില്‍ സ്ത്രീകള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് അവ മുറിച്ച് നല്‍കുകയെന്ന ഉത്തരമാണ് ഇദ്ദേഹം നല്‍കിയിരിക്കുന്നത്.
എന്തായാലും ഷെയ്ഖിന്റെ ഈ കണ്ടുപിടുത്തങ്ങള്‍ ഓണ്‍ലൈനിലും മറ്റുമായി വലിയ പരിഹാസത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ ഒട്ടേറെയാളുകളാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല