സ്വന്തം ലേഖകന്‍: പാക് ചാര സംഘടന ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി, മുന്‍ കാര്‍ഗില്‍ പോരാളിയായ ഇന്ത്യന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കടുത്ത മുനവ്വര്‍ അഹമ്മദ് മിര്‍ എന്ന ഇന്ത്യന്‍ സൈനികനാണ് ജമ്മുകാശ്മീരിലെ രാജൗരി ജില്ലയില്‍ അറസ്റ്റിലായത്.
ഡല്‍ഹി ക്രൈംബ്രാഞ്ചും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അഹമ്മദ് മിര്‍.
ഇയാള്‍ ഇന്ത്യയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക്ക് ചാര സംഘടനയ്ക്ക് കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു.
ഒഫീഷ്യല്‍ സീക്രട്ട് ആക്ട് അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ദില്ലിയിലേക്ക് മാറ്റി. എന്നാല്‍ തന്റെ പേരിലുള്ള കുറ്റങ്ങള്‍ അഹമ്മദ് മിര്‍ നിഷേധിച്ചു. തെറ്റിദ്ധാരണയുടെ പേരിലാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും അഹമ്മദ് മിര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല