സിറിയയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും വളരുന്നത് തോക്കും ബോംബുമൊക്കെ കണ്ടാണ്. കലാപം തുടങ്ങി നാലു വര്‍ഷത്തോളമായിട്ടും ഈ മേഖലയില്‍ ഇതുവരെ സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടെ വളരുന്ന കൊച്ചുകുട്ടികള്‍ക്ക് പോലും മരണത്തെയും കൊലപാതകങ്ങളെയും ഭയമില്ല.
ഐഎസ് തീവ്രവാദികള്‍ തങ്ങളുടെ അടുത്ത തലമുറയെ ചോരക്കളിക്ക് സജ്ജരാക്കുമ്പോള്‍, ബദ്ധവൈരികളായ കുര്‍ദുകളും ഒട്ടും പിന്നിലല്ല. ഇസ്ലാമിക് സ്‌റ്റേറ്റിനെ ഉന്നം വച്ച് വെടിയുതിര്‍ക്കുന്ന ബാലികയുടെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പരമാവധി ഏഴുവയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. തന്നെക്കാളും വലിപ്പമുള്ള ഒരു തോക്കാണ് ഇവളുടെ തൊട്ടടുത്തിരിക്കുന്നത്. തുടര്‍ന്ന് മരുഭൂമിയിലേയ്ക്ക് നിര്‍ത്താതെ ഇവള്‍ വെടിയുതിര്‍ക്കുകയും ചെയ്യുന്നു. ഇളം ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച കുട്ടി, താന്‍ ഇതുവരെ 400ഓളം സൈനികരെ വെടിവച്ചിട്ടുണ്ട് എന്നും പറയുന്നുണ്ട്. കാമറയില്‍ ദൃശ്യം പകര്‍ത്തുന്നയാള്‍ ‘കൊല്ലൂ, കൊല്ലൂ’ എന്നുപറഞ്ഞ് കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല