1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ചേര്‍ന്ന് ജിഹാദ് നടത്താന്‍ ആഹ്വാനം ചെയ്ത് ഐഎസ് ഭീകരസംഘടനയുടെ തലവന്‍ അല്‍ ബാഗ്ദാദി. ഐഎസില്‍ ചേരാന്‍ അണികളെ ബാഗ്ദാദി ആഹ്വാനം ചെയ്യുന്ന റേഡിയോ സന്ദേശം പുറത്തു വന്നു. ബാഗ്ദാദി മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ബാഗ്ദാദിയുടെ ശബ്ദം ലോകം കേള്‍ക്കുന്നത്. വളരെ അപൂര്‍വമായി മാത്രം ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുള്ള ഐഎസ് തലവന്‍ അപൂര്‍വമായി മാത്രമെ സന്ദേശങ്ങളും പുറപ്പെടുവിക്കാറുള്ളു.

ഐ.എസിനോട് ആഭിമുഖ്യമുള്ളവര്‍ ഇറാഖിലെയും സിറിയയിലെയും പോരാട്ടങ്ങളില്‍ പങ്കുചേരാന്‍ തയാറാകണം. ഇതിനു സാധിക്കാത്തവര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആയുധമെടുക്കാന്‍ തയാറാകണമെന്നും സന്ദശത്തില്‍ പറുയുന്നു.

ഐ.എസില്‍ പങ്കാളിയാകാന്‍ കഴിവുണ്ടായിട്ടും അതിന് ശ്രമിക്കാത്ത മുസ്ലീംങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. അവഗണിക്കപ്പെടുന്ന മുസ്ലീം ജനതയ്ക്ക് വേണ്ടി അല്ലാഹുവിന്റെ നാമത്തില്‍ ആയുധമെടുക്കണം,. ഐ.എസിന്റെ എതിരാളികള്‍ അനുദിനം ദുര്‍ബലരാവുകയാണെന്നും സൗദി അറേബ്യയുടെ അന്ത്യം അടുത്തെന്നും സന്ദേശത്തില്‍ ബാഗ്ദാദി പറയുന്നു. ലോകമെങ്ങുമുള്ള ഐഎസ് പോരാളികളെ അഭിവാദ്യം ചെയ്തു കൊണ്ടാണു സന്ദേശം അവസാനിക്കുന്നത്.

യു.എസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്കു പരിക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ആദ്യാമായാണു ബാഗ്ദാദിയുടെ പേരില്‍ സന്ദശം പുറത്തു വരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.