സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലേയും ഇറാക്കിലേയും ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്ന ചുമതലയുള്ള സംഘടനയുടെ പരമോന്നത നേതാവാണ് ബാഗ്ദാദി.
ഇതു സംബന്ധിച്ച് റേഡിയോ ഇറാന്റെ അറിയിപ്പ് ലഭിച്ചതായി ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 18 ന് സിറിയന്‍ അതിര്‍ത്തിയിലെ നിനെവെയില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റതായും ബാഗ്ദാദി ജീവനു വേണ്ടി പോരാടുകയാണെന്നും ഗാര്‍ഡിയന്‍ ദിനപത്രം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേതൃത്വത്തിലേക് മടങ്ങി വരാന്‍ ആവാത്ത വിധം അപകടാവസ്ഥയിലായ ബാഗ്ദാദിക്ക് ഇനി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കഴിയില്ലെന്നും ഗാര്‍ഡിയന്‍ വെളിപ്പെടുത്തി.
എന്നാല്‍ ബാഗ്ദാദിയുടെ അപകട വാര്‍ത്ത അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ബാഗ്ദാദിക്ക് പരുക്കേറ്റു എന്നതിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു പെന്റഗണിന്റെ നിലപാട്.
പൊതുവെ അപൂര്‍വമായി മാത്രം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പ്രകൃതക്കാരനായിരുന്നു ബാഗ്ദാദി. ജൂലൈയില്‍ ഒരു സിറിയയിലെ ഒരു പള്ളിയിലാണ് അവസാനമായി ബാഗ്ദാദി പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കോടി ഡോളറാണ് ബാഗ്ദാദിയുടെ തലക്ക് അമേരിക്ക പ്രഖ്യാപിച്ച വില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല