സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്ക് ട്രംപിനെ സ്വാഗതം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട കാലഘട്ടത്തിന്റെ തുടക്കമെന്ന് മുന്നറിയിപ്പ്. അമേരിക്കയുടെ അന്ത്യം ട്രംപിന്റെ കൈകളിലൂടെയാണെന്നും ഭീകരസംഘടനകള്‍ കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രംപിന്റെ വിജയത്തിന് പിന്നാലെ, പശ്ചിമേഷ്യന്‍ ജിഹാദി സംഘടനകളില്‍ നിന്ന് ഒട്ടനവധി വ്യക്തികളാണ് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നതെന്ന് രാജ്യാന്തര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇരുണ്ട അധ്യായത്തിന്റെ ആരംഭമാണെന്ന് വ്യക്തമാക്കിയാണ് ഇസ് ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ ഭീകര സംഘടനകള്‍ ട്രംപിന്റെ വിജയത്തെ പുകഴ്ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കയുടെ അന്ത്യം ട്രംപിന്റെ കൈകളില്‍ നിന്നാകുമെന്ന് ഇസ് ലാമിക് സ്റ്റേറ്റിന്റെ ഔദ്യോഗിക മാധ്യമമായ അല്‍ മിനബര്‍ ജിഹാദി മീഡിയ പരാമര്‍ശിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം മതവിശ്വാസികളുടെ കുടിയേറ്റം തടയുന്നതിനും ഇസ്ലാം മതവിശ്വാസികളെ പീഡിപ്പിക്കുന്നതിലും തത്പരനായ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയുടെ ധാര്‍മ്മിക മുഖം രാജ്യാന്തര സമൂഹത്തിന് മുന്നില്‍ വലിച്ചെറിയുമെന്ന് ജിഹാദി സംഘടനകള്‍ അറിയിച്ചു.
9/11 ന് അല്‍ഖ്വയ്ദയുടെ കൈകളിലൂടെ അമേരിക്കയ്ക്ക് കനത്ത ആഘാതമേറ്റു. എന്നാല്‍ 11/9 ന് സ്വന്തം ജനതയിലൂടെ അമേരിക്കയ്ക്ക് ആഘാതമേറ്റതായി അല്‍ ഖ്വയ്ദ അനുകൂല അക്കൗണ്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വരികയാണ്.
അമേരിക്കയുടെ വിഭാഗീയത ട്രംപിന്റെ വിജയത്തോടെ ആരംഭിക്കുകയാണെന്നും ഉടന്‍ തന്നെ അമേരിക്ക വിഭജിക്കപ്പെടുമെന്നും അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട തത്വ ചിന്തകന്‍ അബു മുഹമ്മദ് അല്‍ മഖ്ദീസി സൂചിപ്പിച്ചതായി വാഷിങ്ടണ്‍ പോ്സ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല