1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2017

സ്വന്തം ലേഖകന്‍: കാബൂളിലെ സ്വകാര്യ ചാനല്‍ ഓഫീസിനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണത്തില്‍ മുറിവേറ്റ കൈയ്യുമായി വാര്‍ത്താ സംപ്രേക്ഷണം പുനരാരംഭിച്ച് ചാനല്‍ അവതാരകന്‍. അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷന്‍ ചാനല്‍ ആസ്ഥാനത്ത് ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്.

മൂന്നു മണിക്കൂര്‍ നീണ്ട ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ സംപ്രേഷണം പുനരാരംഭിച്ച ചാനലിലെ അവതാരകന്‍ മുറിവേറ്റു കെട്ടിവച്ച കൈയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തി ഭീകരാക്രമണം അവസാനിച്ചതായി ലോകത്തെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പാഷ്‌തോ ഭാഷയില്‍ സംപ്രേക്ഷണം നടത്തുന്ന ഷംഹാദ് ടിവി ചാനല്‍ ഓഫീസിന് നേര്‍ക്ക് ആക്രണം നടന്നത്.

ആക്രമിസംഘം കെട്ടിടത്തില്‍ സ്‌ഫോടനം നടത്തിയശേഷം ചാനല്‍ ഓഫീസിലേക്ക് ഇരച്ചുകയറി തുരുതുരെ വെടിവയ്പ്പ് നടത്തുകയായിരുന്നു. രണ്ടിലേറെ അക്രമികളുണ്ടായിരുന്നുവെന്നു ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള ആക്രമണമാണിതെന്നും ആര്‍ക്കും തങ്ങളെ നിശ്ശബ്ദരാക്കാനാവില്ലെന്നും സ്റ്റേഷന്‍ ന്യൂസ് ഡയറക്ടര്‍ ആബിദ് ഇഹ്‌സാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ ടോളോ ചാനലിനു നേര്‍ക്കുണ്ടായ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാനും ഐഎസും ശക്തമായ ആക്രമണമാണ് കഴിഞ്ഞ രണ്ട് മാസമായി നടത്തിവരുന്നത്. കഴിഞ്ഞമാസം 20ന് കാ?ബൂ?ളി?ല്‍ സൈ?നി?ക പ?രി?ശീ?ല?ന കേ?ന്ദ്ര?ത്തി?നു സ?മീ?പ?മു?ണ്ടാ?യ ചാ?വേ?ര്‍ ആ?ക്ര?മ?ണ?ത്തി?ല്‍ 15 സൈ?നി?ക?ര്‍ കൊ?ല്ല?പ്പെപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.