സ്വന്തം ലേഖകന്‍: എങ്ങനെ നല്ലൊരു ചാവേറാകാം? മുംബൈയിലെ യുവതികള്‍ക്ക് ഐഎസ് തലവന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതായി കണ്ടെത്തല്‍. മുംബൈയിലെ യുവതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതായി മുംബൈ തീവ്രവാദി വിരുദ്ധ സ്‌ക്വാഡാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടത്.
എങ്ങനെ ഒരു ചാവേറാകാം, എങ്ങനെ ബോംബ് നിര്‍മിക്കാം എന്നീ വിഷയങ്ങളിലാണ് ബാഗ്ദാദിയുടെ ക്ലാസുകള്‍. സ്‌കൈപ്പ്, മറ്റ് വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നിവ ഉപയോഗിച്ചാണ് ബാഗ്ദാദി യുവതികള്‍ക്ക് ക്ലാസ് നല്‍കുന്നത്. . മുംബൈയിലെ നിരവധി യുവതികള്‍ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഭാഗമാണെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരും ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പിടിയിലായ ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളില്‍ നിന്നാണ് ഇക്കാര്യം ലഭ്യമായതെന്ന് എടിഎസ് വൃത്തങ്ങള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല