സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയുടെ കഥകള്‍ വീണ്ടും, കുട്ടികള്‍ക്കു മുന്നില്‍ തലവെട്ടുന്ന ചിത്രം പുറത്ത്. സിറിയയിലെ റാക്കയിലാണ് ആരാച്ചാര്‍ ജനക്കൂട്ടത്തിനു മുന്‍പില്‍ വെച്ച് ഒരാളുടെ തല വെട്ടാന്‍ പോകുന്ന ചിത്രം എടുത്തിരിക്കുന്നത്. ഒപ്പം പുറത്തുവിട്ട രണ്ടാമത്തെ ചിത്രത്തില്‍ തലവെട്ടുകയും ചെയ്യുന്നുണ്ട്.
കുട്ടികളടങ്ങുന്ന വന്‍ ജനാവലിക്കു മുന്‍പില്‍ വെച്ചാണ് ഐസിസിന്റെ തലവെട്ടല്‍ പ്രദര്‍ശനം അരങ്ങേറിയത്. ഇസ്ലാമിനെ പരിഹസിച്ചു എന്നാരോപിച്ചാണ് ഈ തലവെട്ടല്‍ നടത്തിയത്. റമദാന്‍ മാസത്തില്‍ ഇത് ഒരു വിശുദ്ധ കര്‍മ്മമാണെന്നും ഐസിസ് അവകാശപ്പെടുന്നു.
കസേരയില്‍ ഇരുത്തിയ നിലയിലാണ് തലവെട്ടാനുള്ള മനുഷ്യനെ അവതരിപ്പിച്ചിരിക്കുന്നത്. അയാള്‍ക്ക് ചുറ്റും നിരവധി ആളുകള്‍ നില്‍ക്കുന്നുണ്ട്. പുരുഷന്മാരും കുട്ടികളും ഇതില്‍ പെടുന്നു. തല വെട്ടുന്ന ഈ ക്രൂരത കണ്ട് കൂടിനില്‍ക്കുന്നവരില്‍ ചിലര്‍ ചിരിക്കുന്നതും ഫോട്ടോയില്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല